തൃശൂർ: വിലങ്ങൻകുന്നിലെ ആയിരം മരങ്ങൾ ശുദ്ധമായ കാറ്റിനൊപ്പം ഓർമകൾ പങ്കുവെക്കുകയാണ്. 'ഓർമക്കൊരു മരം, ഭൂമിക്കൊരു മരം' എന്ന സന്ദേശവുമായി വിലങ്ങൻ െട്രക്കേഴ്സ് ക്ലബ് 2008ൽ തുടക്കമിട്ട അശോകവനം പദ്ധതി ആയിരം മരങ്ങളുമായി ആദ്യഘട്ടം പൂർത്തിയാക്കി. അശോകവനത്തിെൻറ രേഖ അധികൃതർക്ക് കൈമാറുന്നതിെൻറ പ്രഖ്യാപനം മാടമ്പ് കുഞ്ഞുകുട്ടൻ നിർവഹിച്ചു. കർക്കടകവാവ് ദിനത്തിൽ നൂറ് മരങ്ങൾ കൂടി മണ്ണിന് സമർപ്പിച്ചായിരുന്നു സമാപനം. വിലങ്ങൻകുന്നിൽ പതിനൊന്ന് വർഷങ്ങളായി അശോകവനത്തിന് കീഴിൽ വിശിഷ്ടവ്യക്തികൾ നട്ട ഓർമമരങ്ങളുടെ എണ്ണം ആയിരം കടന്നു. പത്ത് വർഷം മരം നട്ട് പരിപാലിച്ച വിലങ്ങനിലെ കാട് ഇനി ടൂറിസം വകുപ്പ് പരിപാലിക്കും. അശോകത്തിനു പുറമെ കായാമ്പൂ, ചെസ്നട്ട്, പലകപ്പയ്യാനി, മരമഞ്ഞൾ, വെള്ള അകിൽ, ആഞ്ഞിലി, മഹാഗണി, മലമഞ്ചാടി, നീർവാളം, തമ്പകം, ശിവകുണ്ഡലം, ഞാവൽ തുടങ്ങിയ അപൂർവ മരങ്ങളാണ് ഇത്തവണ നട്ടത്. കാലവർഷദുരന്തത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച 29 പേർക്കു വേണ്ടി ആദ്യ മരം നട്ടു. തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിക്കും ആൾക്കൂട്ടവിചാരണയിൽ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിനും മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനും മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനും വേണ്ടി പ്രത്യേക മരങ്ങൾ നട്ടു. അനിൽ അക്കര എം.എൽ.എ, മാർ അപ്രേം മെത്രാപ്പോലീത്ത, സ്വാമി സദ്ഭവാനന്ദ, പാങ്ങിൽ ഭാസ്കരൻ, ഡോ. കെ.എസ്. രജിതൻ, കെ. സഹദേവൻ, റൂറൽ എസ്.പി എം.കെ. പുഷ്കരൻ, വ്യാപാരി വ്യവസായി സമിതി ട്രഷറർ ബിന്നി ഇമ്മട്ടി, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.ആർ. സുരേഷ്ബാബു, എം. പത്മിനി, ഫാ. വർഗീസ് പാലത്തിങ്കൽ, ഡി.ടി.പി.സി മുൻ സെക്രട്ടറി കെ.ജി. പ്രാൺസിങ്, എൻ. രാജഗോപാലൻ, പി. ബാലചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ ഹരി എന്നിവർ സംസാരിച്ചു. അനിൽ അക്കര എം.എൽ.എ, മാർ അപ്രേം മെത്രാപ്പോലീത്ത, സ്വാമി സദ്ഭവാനന്ദ, പാങ്ങിൽ ഭാസ്കരൻ, ഡോ. കെ.എസ്. രജിതൻ, കെ. സഹദേവൻ, റൂറൽ എസ്.പി എം.കെ. പുഷ്കരൻ, വ്യാപാരി വ്യവസായി സമിതി ട്രഷറർ ബിന്നി ഇമ്മട്ടി, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.ആർ. സുരേഷ്ബാബു, എം. പത്മിനി, ഫാ. വർഗീസ് പാലത്തിങ്കൽ, ഡി.ടി.പി.സി മുൻ സെക്രട്ടറി കെ.ജി. പ്രാൺസിങ്, എൻ. രാജഗോപാലൻ, പി. ബാലചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ ഹരി എന്നിവർ സംസാരിച്ചു. അശോകവനം കൺവീനർ സി.എ. കൃഷ്ണനെ ആദരിച്ചു. പ്രസിഡൻറ് സി.കെ. ശങ്കരനാരായണൻ, സെക്രട്ടറി സി.സി. പൗലോസ്, കൺവീനർ എം.എസ്. അനന്തൻ എന്നിവർ നേതൃത്വം നൽകി. സാജു മാത്യുവിെൻറ ഓർമക്കായി ഏർപ്പെടുത്തിയ ജീവ ജീനിയസ് അവാർഡുകളുടെ വിതരണം ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം. പത്മിനി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.