തൃശൂർ: സംസ്ഥാനത്ത് പ്രളയക്കെടുതിയെ തുടർന്ന് വീടുകളിൽനിന്ന് മാറ്റിപ്പാർപ്പിച്ചവരെ വെള്ളം ഇറങ്ങിയാലുടൻ തിരിച്ച് വീട്ടിലേക്ക് എത്തിക്കരുതെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. അത് രോഗങ്ങൾക്കും മരണത്തിനുപോലും കാരണമാകാം. ചുറ്റുവട്ടത്ത് സ്ഥിരമായി ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളും വീടുകളും ഏറ്റെടുത്ത് മൂന്ന് മാസത്തേക്കെങ്കിലും അവിടെ താമസിപ്പിക്കണം. ശുചീകരണപ്രവർത്തനങ്ങൾക്കുശേഷം മാത്രമെ തിരിച്ചയക്കാവൂ എന്നും പരിഷത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയകാലത്തും വെള്ളം ഇറങ്ങിയാൽ അടുത്ത കുറച്ചു കാലത്തേക്കും നടത്തേണ്ട പ്രവർത്തനം ചിട്ടപ്പെടുത്തണം. സമഗ്ര പ്രളയാനന്തര ശുചീകരണ പദ്ധതി തയാറാക്കണം. ഭക്ഷണ-കുടിവെള്ള-ഔഷധ ലഭ്യത ഉറപ്പാക്കണം. ഇപ്പോഴത്തെ മഴയിലെ വെള്ളം സംഭരണികളിൽ ശേഖരിച്ച് തുടർ ദിവസങ്ങളിൽ കുടിവെള്ളമായി ഉപയോഗിക്കാൻ പരിപാടി വേണം. ഇതിനു വേണ്ട സംഭരണികൾ നിർമാതാക്കളിൽനിന്നും വിതരണക്കാരിൽനിന്നും താൽക്കാലികമായി ശേഖരിക്കാമെന്നും പരിഷത്ത് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.