'സുഖമാണീ നിലാവ്​' സംഘടിപ്പിച്ചു

തൃശൂര്‍: തൃശൂരി​െൻറ സാംസ്‌കാരിക-സംഗീത പൈതൃകത്തിന് മുതല്‍ക്കൂട്ടാണ് മോഹന്‍ സിത്താരയുടെ ഗാനങ്ങളെന്ന് നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍.' 'സംഗമം' സാംസ്‌കാരിക വേദി സംഘടിപ്പിച്ച, സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയുടെ സിനിമ ഗാനങ്ങളുടെ സംസ്ഥാനതല ആലാപനമത്സരം 'സുഖമാണീ നിലാവ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി നിരവധി പേർ മത്സരത്തിൽ പെങ്കടുത്തു. വിജയികൾക്ക് ഒക്‌ടോബര്‍ 20ന് റീജനൽ തിയറ്ററില്‍ മോഹന്‍ സിത്താര സമാദരണ സമ്മേളനത്തില്‍ സമ്മാനം നൽകും. സംഗമം പ്രസിഡൻറ് ബിന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു. മോഹന്‍ സിത്താര, വിദ്യാധരന്‍, സംവിധായകന്‍ പ്രിയനന്ദനന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പ്രഫ. ജോർജ് എസ്. പോള്‍, കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സംഗമം സെക്രട്ടറി ചാക്കോ ഡി. അന്തിക്കാട്, ട്രഷറര്‍ അജിത് ബാബു, ജോയ് പ്ലാശ്ശേരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.