സാമ്പത്തിക ക്രമക്കേട്​: പട്ടിക്കാട് ഗവ. എച്ച്​.എസ്​.എസ്​ പ്രിൻസിപ്പലിന്​ സസ്​പെൻഷൻ

തൃശൂർ: സാമ്പത്തിക ക്രമക്കേട് നടത്തിയതിന് പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.എം. മുബാറക്കിനെ സസ്പെൻഡ് ചെയ്തു. ധനകാര്യ വിഭാഗത്തി​െൻറ പരിശോധനയിലെ കണ്ടെത്തലി​െൻറ അടിസ്ഥാനത്തിലാണ് നടപടി. ഗവർണറുടെ ഉത്തരവനുസരിച്ച് സെക്രട്ടറി എ. ഷാജഹാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെയും സമാന ആരോപണങ്ങളെ തുടർന്ന് അച്ചടക്ക നടപടിക്ക് വിധേയനായയാളാണ് മുബാറക്ക്. വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച പരാതിയിൽ ധനകാര്യവിഭാഗത്തിന് പരിശോധനക്ക് നിർദേശിക്കുകയായിരുന്നു. പ്രിൻസിപ്പൽ എന്ന നിലയിൽ അർപ്പിതമായ കൃത്യനിർവഹണത്തിൽ മനപ്പൂർവമായി വീഴ്ച വരുത്തുക, വ്യാജ രേഖയുണ്ടാക്കി സർക്കാർ പണം ദുരുപയോഗം ചെയ്തു, വിദ്യാർഥികൾക്ക് നൽകാനുള്ള സാമ്പത്തികാനുകൂല്യങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തി എന്നിങ്ങനെ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടായതായി ധനകാര്യപരിശോധന വിഭാഗത്തി​െൻറ കണ്ടെത്തൽ കൂടി വ്യക്തമാക്കിയാണ് സസ്പെൻഷൻ ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.