തൃശൂർ: പരേതനായ എൻ.സി. ചുമ്മാറിെൻറ ഒാർമക്ക് 19 മുതൽ 22 വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ അന്തർദേശീയ ഫിഡേ റേറ്റിങ് ഓപണ്‍ ചെസ് ടൂര്‍ണമെൻറ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗ്രാൻറ് മാസ്റ്റര്‍മാരും ഇൻറര്‍നാഷനല്‍ മാസ്റ്റര്‍മാരും ഫിഡെ മാസ്റ്റര്‍മാരും അന്തര്‍ദേശീയ റേറ്റഡ് താരങ്ങളുമടക്കം 500ഒാളം പേർ പെങ്കടുക്കും. ഗ്രാൻറ് മാസ്റ്റർ എം.എസ്. തേജ്കുമാര്‍, മുന്‍ ഏഷ്യന്‍ അണ്ടര്‍ ചാമ്പ്യന്‍ ഇൻറര്‍നാഷനല്‍ മാസ്റ്റർ ചക്രവര്‍ത്തി റെഡ്ഡി പനാങ്, ഓപണ്‍ ചെസ് ചാമ്പ്യന്‍ ഇൻറര്‍നാഷനല്‍ മാസ്റ്റർ കെ. രത്‌നാകരന്‍, കോമണ്‍വെല്‍ത്ത് വെങ്കല മെഡല്‍ ജേതാവ് അഞ്ജന കൃഷ്ണ, കേരള ചാമ്പ്യന്‍ ഒ.ടി. അനില്‍കുമാര്‍, കര്‍ണാടക ചാമ്പ്യന്‍ അരവിന്ദ് ശാസ്ത്രി, മുന്‍ കേരള ചാമ്പ്യന്മാരായ എന്‍. അബ്ദുൽ മജീദ്, ജോയ് ആൻറണി തുടങ്ങിയവർ മാറ്റുരക്കും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഉദ്ഘാടനം സി.എന്‍. ജയദേവന്‍ എം.പി നിർവഹിക്കും. വാർത്തസമ്മേളനത്തിൽ റോബ്‌സണ്‍ പോൾ, സി.വി ജോഫി, പ്രനില്‍കുമാർ, ടി.ജെ. ചാര്‍ളി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.