വാടാനപ്പള്ളി: ദേശീയപാത വികസനത്തിെൻറ മറവിൽ നടക്കുന്ന അതിക്രമങ്ങൾ ചോദ്യം ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾ തയാറാകണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ദേശീയപാത ആക്ഷൻ കൗൺസിൽ ആറു ദിവസമായി തളിക്കുളത്ത് നടത്തുന്ന ഉപവാസ പന്തലിൽ എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം ജനങ്ങൾക്ക് വേണ്ടിയാകണം. അതിക്രമങ്ങൾക്കെതിരെ ശബ്ദിക്കണം. ഒരു കാലത്ത് കമ്യൂണിസ്റ്റ് പാർട്ടികളെ പൊലീസ് ക്രൂരമായി അടിച്ചമർത്തിയതിന് സമാനം യുദ്ധസന്നാഹം പോലെയാണ് ദേശീയപാത കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവർക്കെതിരെ പൊലീസ് ആക്രമണം നടത്തുന്നത്. ഇത് വികസനമല്ല. അതിക്രമമാണ്. പാരിസ്ഥിതികവും സാമൂഹികവുമായ പഠനം നടത്താതെ ചുങ്കപ്പാതക്കു വേണ്ടി നടത്തുന്ന പ്രഹസനങ്ങൾ വികസന വിരുദ്ധതയാണെന്നും വി.എം. സുധീരൻ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ അഴിമതി വീരന്മാരാണ് ഹൈവേ അതോറിറ്റിയുടെ മേലാളന്മാർ. ലക്ഷങ്ങൾ പലപ്പോഴും അവരുടെ കൈയിൽനിന്ന് സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്. പല സ്ഥലങ്ങളിലെയും ദേശീയപാത അലൈൻമെൻറിൽ കോഴ നിഴലിക്കുന്നുണ്ട്. പട്ടികജാതിക്കാർ താമസിക്കുന്ന കോളനികൾ തകർക്കുകയും കുടിവെള്ള സ്രോതസ്സുകൾ ഇല്ലാതാക്കുകയും ചെയ്യുന്ന ചുങ്കപ്പാത ജനങ്ങളുടെ വികസനത്തിന് വേണ്ടിയാണോ എന്ന് ചിന്തിക്കണം. ഇത് വികസനമല്ല, ഭൂമിയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന ക്രൂരതയാണ്. ഇവർ തയാറാക്കുന്ന അലൈൻമെൻറുകൾ വെള്ളം തൊടാതെ വിഴുങ്ങുന്ന സംസ്ഥാന പൊതു മരാമത്ത് വകുപ്പിെൻറ നടപടി നീതീകരിക്കാനാവിെല്ലന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ എ.ജി. ധർമരത്നം അധ്യക്ഷത വഹിച്ചു. ഹാഷിം ചേന്ദമ്പിള്ളി, കെ.എ. ഹാറൂൻ റഷീദ്, വി.പി. രഞ്ജിത്ത്, പി.ഐ. ഷൗക്കത്തലി, കെ.എച്ച്. മിഷോ, പി.എ. അബ്ദുൽ ഗഫൂർ, സുരേഷ് മോഹൻ, പി.എസ്. സുൽഫിക്കർ, പുഷ്പമണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.