തൃശൂർ: കേന്ദ്ര സര്‍ക്കാറിനെതിരെ പോരാടാനും ഇടതുബദല്‍ ഉയര്‍ത്താനും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിനാകണമെന്നും അതിന് ഇടതുപക്ഷ ബദൽ ശക്തിപ്പെടേണ്ടതുണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ തൃശൂര്‍ ലോക്‌സഭ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയും അവകാശങ്ങളും ചോദ്യം ചെയ്യുന്ന ഭരണമാണ് നരേന്ദ്രമോദി സര്‍ക്കാറിേൻറത്. യു.പി.എ സര്‍ക്കാറിെൻറ അഴിമതി ചൂണ്ടിക്കാട്ടി ജയിച്ചുവന്ന എന്‍.ഡി.എ സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുകിടക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് സൗജന്യവും ജനങ്ങള്‍ക്ക് ദുരിതവുമാണ് മോദി സർക്കാറിെൻറ സമ്മാനം. ബി.ജെ.പിക്കെതിരായ പ്രതിരോധത്തിനാണ് ഊന്നൽ. ഇടതുമുന്നണിയില്‍ തര്‍ക്കം ഉണ്ടെങ്കില്‍ പരിഹരിച്ചു മുന്നോട്ടുപോകും. 20 സീറ്റിലും ജയം ഉറപ്പാക്കുന്ന പ്രവര്‍ത്തനമാണ് ഇടതു മുന്നണി നടത്തുകയെന്നും കാനം പറഞ്ഞു. ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി പി. ബാലചന്ദ്രന്‍, കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍, എം.എല്‍.എമാരായ കെ. രാജന്‍, ഗീത ഗോപി, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, എ.കെ. ചന്ദ്രന്‍, ഷീല വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.