സർക്കാർ സംഭരണ നടപടി തുടങ്ങിയില്ല; നെൽ കർഷകർ ആശങ്കയിൽ

തൃശൂർ: മഴ പ്രതിസന്ധി സൃഷ്ടിച്ച നെൽകൃഷി മേഖലക്ക് സർക്കാറി​െൻറ മെല്ലെപ്പോക്ക് മറ്റൊരു തിരിച്ചടിയാവുന്നു. ഒന്നാംവിള കൊയ്യാൻ ദിവസങ്ങൾ അടുത്തിരിക്കെ സിവിൽ സപ്ലൈസ് വകുപ്പി​െൻറ നെല്ല് സംഭരണ നടപടി തുടങ്ങിയില്ല. ഇതിനായുള്ള വെബ്സൈറ്റ് ഇപ്പോഴും തുറന്നില്ല. രജിസ്ട്രേഷൻ, പാടശേഖരങ്ങൾക്ക് മില്ലുകൾ അനുവദിക്കൽ തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാകുേമ്പാഴേക്കും അവശേഷിക്കുന്ന നെല്ല് നശിക്കുകയോ സ്വകാര്യ മില്ലുകാരുടെ ചൂഷണത്തിന് ഇരയാവുകയോ വേണ്ടിവരുമെന്ന അവസ്ഥയിലാണ് കർഷകർ. തലപ്പിള്ളി, കുന്നംകുളം താലൂക്കുകളിലെ കർഷകർക്കാണ് പ്രതിസന്ധി രൂക്ഷം. ഒന്നാംവിള നെൽകൃഷി ഒാണത്തിന് തൊട്ടുമുമ്പും ശേഷവുമാണ് കൊയ്യുന്നത്. ഇത്തവണ വിടാതെ പെയ്ത മഴ പകുതിയോളം പാടങ്ങളിൽ കൃഷി നാശത്തിന് ഇടയാക്കി. അതിനുപുറമെ കള നിറഞ്ഞതും കർഷകർക്ക് പരീക്ഷണമായി. കള പറിച്ചുകളഞ്ഞ് അവശേഷിച്ച കൃഷി രക്ഷിച്ചെടുക്കാൻ വീണ്ടും പണം ചെലവാക്കേണ്ടി വന്നു. ഇപ്പോൾ ഇൗ പാടങ്ങളെല്ലാം കതിരണിഞ്ഞ് നിൽക്കുകയാണ്. 23.30 രൂപക്കാണ് സർക്കാറി​െൻറ നെല്ല് സംഭരണം. സിവിൽ സപ്ലൈസ് നടപടി തുടങ്ങാത്തത് സ്വകാര്യ മില്ലുകാർക്കാണ് ഗുണം ചെയ്യുക. 16,17 രൂപക്ക് അവർ നെല്ല് സംഭരിക്കാനെത്തും. സൂക്ഷിക്കാൻപോലും സ്ഥലമില്ലാത്ത സാഹചര്യത്തിൽ എങ്ങനെയെങ്കിലും നെല്ല് വിൽക്കാനാണ് കർഷകർ ശ്രമിക്കുക. തരിശു നെൽകൃഷിയും കര നെൽകൃഷിയും വ്യാപിപ്പിക്കാൻ ശ്രമിക്കുേമ്പാൾ സ്വാഭാവിക കൃഷി നിലനിർത്താൻ ശ്രമം ഉണ്ടാവില്ലെന്ന ആക്ഷേപം കർഷകർക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.