നെൽവയൽ നീർത്തട കൺവെൻഷൻ 12ന്

തൃശൂർ: നെൽവയൽ നീർത്തട സംരക്ഷണ കൺവെൻഷൻ 12ന് അയ്യന്തോൾ കോസ്റ്റ്ഫോർഡിൽ നടക്കും. 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കർശനമായി നടപ്പാക്കുമെന്നും ഡാറ്റ ബാങ്ക് രൂപവത്കരിക്കുമെന്നും വാഗ്ദാനം ചെയ്ത് ഭരണത്തിലേറിയ സർക്കാർ പൊതു ആവശ്യത്തിന് എന്ന ലേബലുപയോഗിച്ച് 10ാംവകുപ്പ് ഭേദഗതി ചെയ്തിരിക്കുകയാണ്. ഇതിനെതിരെ അടുത്ത തലമുറക്ക് കൃഷിയിറക്കാനും കുടിവെള്ള സംഭരണത്തിനുമായി നെൽവയൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൺവെൻഷൻ. തമിഴ് കർഷക നേതാവ് അയ്യാക്കണ്ണ്, സാറ ജോസഫ്, പി.ടി. തോമസ് എം.എൽ.എ, സിനിമാതാരം ശ്രീനിവാസൻ എന്നിവർ പങ്കെടുക്കും. കുസുമം ജോസഫ്, ടി.കെ. വാസു, കെ.പി. ഇല്യാസ്, എം. മോഹൻദാസ്, മനോജ് കരങ്ങമഠത്തിൽ, ശരത് ചേലൂർ എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.