ജയിൽ നിറക്കൽ സമരത്തിന് ഐക്യദാർഢ്യം

തൃശൂർ: രാജ്യവ്യാപകമായി കിസാൻസഭയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഖ്യാപിച്ച് കർഷകസംഘം ജില്ല കമ്മിറ്റി നേതൃത്വത്തിൽ സ്പീഡ് പോസ്റ്റോഫിസിന് മുന്നിൽ രോഷ പ്രകടനവും തെക്കേഗോപുര നടയിൽ രാത്രിവരെ കുത്തിയിരിപ്പ് സമരവും നടത്തി. പ്രധാനമന്ത്രിക്ക് 10 കോടി പ്രതിഷേധ ഒപ്പുകൾ സമർപ്പിക്കുന്നതി​െൻറ ഭാഗമായി ജില്ലയിൽനിന്ന് ലഭിച്ച ആറ് ലക്ഷം കർഷകരുടെ ഒപ്പ് കൈവണ്ടിയിലാക്കി കലക്ടർക്ക് സമർപ്പിച്ചു. സമരം സി.പി.എം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമാപനം സി.പി.എം ജില്ല സെക്രട്ടറി എം.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. കാർഷിക ഉൽപന്നങ്ങൾ താങ്ങുവിലയ്ക്ക് സംഭരിക്കുക, കാർഷിക കടാശ്വാസ പദ്ധതികൾ ആവിഷ്കരിക്കുക, സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, കർഷക പെൻഷൻ 5000 രൂപയാക്കി വർധിപ്പിക്കുക, കാർഷിക കടങ്ങൾ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സംഘം ജില്ല സെക്രട്ടറി പി.കെ. ഡേവീസ്, സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ്, എ.എസ്. കുട്ടി, അമ്പാടി വേണു, പി.ആർ. വർഗീസ്, എം.എം .അവറാച്ചൻ, സെബി ജോസഫ് പെല്ലിശേരി, പി.വി.രവീന്ദ്രൻ, ടി.എ.രാമകൃഷ്ണൻ, കെ.രവീന്ദ്രൻ, എം.എൻ.സത്യൻ, ഗീത ഗോപി, എം.എ.ഹാരിസ് ബാബു, ടി.ജി.ശങ്കരനാരായണൻ, ടി.കെ.സുലേഖ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.