കണക്ക്​ വേണം; കൺട്രോൾ ക്ഷേത്രങ്ങളോട്​ ദേവസ്വം ബോർഡ്​

തൃശൂർ: സ്വതന്ത്ര ഭരണച്ചുമതലയുള്ളതാണെങ്കിലും കൺട്രോൾ ക്ഷേത്രങ്ങളിൽ ഇടപെടാനുള്ള നിയമപരമായ അധികാരം അറിയിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. വ്യാഴാഴ്ച ബോർഡ് ആസ്ഥാനത്ത് കൺേട്രാൾ ക്ഷേത്രങ്ങളിലെ സമിതി ഭാരവാഹികളുടേയും ട്രസ്റ്റികളുടേയും യോഗത്തിലാണ് പ്രസിഡൻറും ദേവസ്വം സ്പെഷൽ കമീഷണറും ബോർഡി​െൻറ അധികാരങ്ങൾ വിശദീകരിച്ചത്. പരാതികളെത്തിയതും തിരുവമ്പാടി ദേവസ്വത്തിലെ തിരുവാഭരണം നഷ്ടപ്പെട്ടതും മേൽശാന്തി തർക്കവുമാണ് കൺട്രോൾ ക്ഷേത്രങ്ങളിലെ ഭാരവാഹികളുടെയും ട്രസ്റ്റികളുടെയും യോഗം വിളിക്കാൻ കാരണം. പരാതികളിൽ കഴമ്പുണ്ടെന്നാണ് രേഖകളിൽനിന്ന് വ്യക്തമാവുന്നതെന്നും കാര്യക്ഷമമല്ലാത്ത ഭരണസമിതികൾക്കെതിരെ നടപടിയെടുക്കാൻ ബോർഡ് നിർബന്ധിതമാവുമെന്നും യോഗത്തിൽ മുന്നറിയിപ്പ് നൽകി. കൺേട്രാൾ ക്ഷേത്രങ്ങളിലേയും ട്രസ്റ്റുകളുടേയും കണക്കുകൾ യഥാസമയം തയ്യാറാക്കി ഓഡിറ്റിന് വിധേയമാക്കണം. ക്ഷേത്രങ്ങളിലെ സ്വർണം, വെള്ളി ആഭരണങ്ങൾ ഒരു അപ്രൈസറുടെ മേൽനോട്ടത്തിൽ തിട്ടപ്പെടുത്തേണ്ടതിേൻറയും ക്ഷേത്രഭൂമികളുടെ രേഖകൾ കണ്ടെത്തി സൂക്ഷിക്കേണ്ടതി​െൻറയും ആവശ്യകത യോഗത്തിൽ ക്ഷേത്രഭാരവാഹികളെ ബോധ്യപ്പെടുത്തി. പൊതുഫണ്ട് വിനിയോഗിച്ച് ക്ഷേത്രകാര്യങ്ങൾ നടത്തുന്നതിനാൽ കണക്കുകൾ സൂക്ഷിക്കേണ്ട ചുമതലയും കൺേട്രാൾ സ്ഥാപനങ്ങൾക്കുണ്ട്. കൺേട്രാൾ ക്ഷേത്രങ്ങളിലെ കാര്യങ്ങളിൽ ആക്ട് പ്രകാരം നടപടികൾ സ്വീകരിക്കേണ്ട ബാധ്യത കൊച്ചിൻ ദേവസ്വം ബോർഡിനുമുണ്ട്. ആയതുകൊണ്ട് ക്ഷേത്രകാര്യങ്ങളിൽ ഭംഗിയായി നിർവഹിക്കേണ്ടത് ക്ഷേത്രഭാരവാഹികളുടെ കടമയാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ പറഞ്ഞു. വിവിധ ഭാരവാഹികളോട് അഭിപ്രായം ചോദിച്ചതിലാണ്, സ്വതന്ത്ര ഭരണനിർവഹണത്തിലെ പോരായ്മകളിൽ ക്ഷമാപണം നടത്തിയത്. കുറ്റമറ്റ രീതിയിൽ പ്രവർത്തിപ്പിക്കുമെന്നും കണക്കുകൾ ഉടൻ സമർപ്പിക്കുമെന്നും പ്രതിനിധികൾ ബോർഡിനെ അറിയിച്ചു. ബോർഡ് നടപ്പാക്കുന്ന 'ഹരിതക്ഷേത്രം പദ്ധതി', 'പ്രസാദം പദ്ധതി' തുടങ്ങിയവ കൺേട്രാൾ ക്ഷേത്രഭൂമികളിൽ നടപ്പാക്കാൻ സഹകരിക്കണമെന്ന നിർദേശത്തിലും പ്രതിനിധികൾ സമ്മതമറിയിച്ചു. ബോർഡി​െൻറ നിർദേശങ്ങൾ ക്ഷേത്രഭാരവാഹികൾ അംഗീകരിച്ചതായി സെക്രട്ടറി അറിയിച്ചു. ബോർഡ് അംഗം ടി.എൻ. അരുൺകുമാർ, സ്പെഷൽ ദേവസ്വം കമീഷണർ ആർ. ഹരി, സെക്രട്ടറി വി.എ. ഷീജ, മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.