തൃശൂർ: വ്യവസായ ആവശ്യത്തിന് ഏറ്റെടുത്ത 106.03ഏക്കർ ഭൂമി തദ്ദേശ സ്ഥാപനങ്ങളുടെ കൈവശം ഉപയോഗിക്കാതെ കിടക്കുന്നു. ചെറുകിട സംരംഭകർക്ക് നൽകാൻ 5,000 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് വ്യവസായ വകുപ്പ്. ഇതിെൻറ ഭാഗമായി നടത്തിയ സ്ഥലപരിശോധനയിലാണ് സ്വന്തം ഭൂമി വർഷങ്ങളായി മറ്റൊരു വകുപ്പിെൻറ കൈവശം വെറുതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കണ്ടെത്തിയ ഭൂമി വർഷങ്ങളായി തദ്ദേശ വകുപ്പിെൻറ അധീനതയിലാണ്. ലഭ്യമാവുന്ന സ്ഥലങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തി ചെറുകിട സംരംഭകരെ വ്യവസായ മേഖലയിലേക്ക് ആകർഷിക്കുന്ന പദ്ധതികളാണ് വകുപ്പ് ആവിഷ്കരിച്ചിരിക്കുന്നത്. ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഭൂമിയും സൗകര്യങ്ങളും നൽകാൻ വ്യവസായ വകുപ്പിന് പദ്ധതികളുണ്ട്. എന്നാൽ മറ്റൊരു വകുപ്പിന് ഇങ്ങനെ കൈമാറുന്നത് വ്യവസ്ഥകളോടെയാവും. മലപ്പുറത്ത് വ്യവസായ വകുപ്പിെൻറ ഭൂമി മറ്റൊരു ആവശ്യത്തിന് കൈമാറുന്നത് നിയമപ്രശ്നത്തിന് ഇടയാക്കിയിരുന്നു. വ്യവസായ വകുപ്പിെൻറ ഭൂമി വ്യാവസായിക ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സിഡ്കോയുടെ ഭൂമി ഇടപാടുകളും ഏറെ വിവാദമായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് കൊച്ചി കടവന്ത്രയിൽ വ്യവസായ വകുപ്പിെൻറ കൈവശത്തിലുള്ള 100 കോടിയിലേറെ വില വരുന്ന ഭൂമി ആഭരണ നിർമാണ വിപണന ഗ്രൂപ്പിന് കൈമാറിയത് ഇടത് സർക്കാർ റദ്ദാക്കി തിരിച്ചെടുത്തിരുന്നു. വ്യവസായ സംരംഭകർക്കെന്ന പേരിൽ ഒല്ലൂരിൽ സിഡ്കോയുടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഭൂമി നൽകിയതിലും കോടികളുടെ ഇടപാടുകൾ വിജിലൻസ് കണ്ടെത്തി മുൻ എം.ഡിക്കെതിരെ നടപടിയെടുത്തിരുന്നു. സ്വന്തം ആവശ്യങ്ങൾക്ക് ഭൂമി കണ്ടെത്തുന്നതിെൻറ ഭാഗമായുള്ള പരിശോധന തുടരുകയാണെന്ന് വ്യവസായ വകുപ്പുമായി ബന്ധപ്പെട്ടവർ പറഞ്ഞു. തൃശൂർ ജില്ലയിൽ ഇങ്ങനെ 44 ഏക്കർ ഭൂമി വ്യവസായ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. മറ്റിടങ്ങളിൽ ഭൂമി ഏറ്റെടുക്കുമ്പോഴാണ് മറ്റൊരു വകുപ്പിെൻറ കൈയിൽ ഉപയോഗിക്കാതെ വ്യവസായ വകുപ്പിെൻറ ഭൂമി കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.