അന്നനാട് വായനശാല വാർഷികാഘോഷം സമാപിച്ചു

ചാലക്കുടി: അന്നനാട് ഗ്രാമീണ വായനശാലയുടെ 80ാം വാർഷിക ആഘോഷം സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പ്രഫ. ഇ.എസ്. സതീശൻ മുഖ്യാതിഥി ആയിരുന്നു. വായനശാലയുടെ മുഖമാസിക ഗ്രാമബന്ധു പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.എ. നാരായണൻ അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ ഗ്രാമീണ വായനശാല പുരസ്കാരത്തിന് അർഹരായ കെ.കെ. മോഹനൻ (മികച്ച ഗ്രന്ഥശാല പ്രവർത്തകൻ), കെ. ലത (ജനറൽ വിഭാഗത്തിൽ വായനശാലയിൽ നിന്നും ഏറ്റവും കൂടുതൽ പുസ്തകം വായിച്ച വ്യക്തി ), ടി.എസ്. നന്ദന (ബാലവേദി വിഭാഗത്തിൽ വായനശാലയിൽ നിന്നും ഏറ്റവും കൂടുതൽ പുസ്തകം വായിച്ച കുട്ടി) എന്നിവർക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. 11 വർഷത്തെ മികച്ച സേവനത്തിന് ലൈബ്രേറിയൻ സി.കെ രാഘവനെ ആദരിച്ചു. ചിത്രകാരൻ അനുമോഹൻ വരച്ച ചങ്ങമ്പുഴയുടെ രമണൻ എന്ന കവിതയുടെ ചിത്രം വായനശാലക്ക് വേണ്ടി ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഏറ്റുവാങ്ങി. വായനശാലയുടെ എ​െൻറ പുസ്തകം എ​െൻറ ലൈബ്രറിക്ക് എന്ന പദ്ധതിയിലേക്ക് കൃഷ്ണകുമാർ നൽകിയ പുസ്തകങ്ങൾ എം.എ. നാരായണൻ ഏറ്റുവാങ്ങി. യോഗത്തിൽ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ. ഹരി, കെ.എസ്. പ്രദീപ്, ടി.പി. സുധീർ, സി.ഡി. പോൾസൺ, കെ.എൻ. ഉണ്ണികൃഷ്ണൻ, ജിനേഷ് അബ്രഹാം എന്നിവർ സംസാരിച്ചു. തുടർന്ന് തുപ്പേട്ടൻ രചനയിൽ ശ്രീരാഗ് സി. രാജ് സംവിധാനം ചെയ്ത്, അന്നനാട്-കാടുകുറ്റി പ്രദേശത്തെ കുട്ടികൾ അഭിനയിച്ച 'ചക്ക' എന്ന നാടകം അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.