അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം

തൃശൂർ: സർക്കാറി​െൻറ നിയന്ത്രണമുള്ള അക്ഷയ കേന്ദ്രങ്ങൾ നിലനിൽക്കുമ്പോൾതന്നെ ജനത്തെ തെറ്റിദ്ധരിപ്പിക്കുംവിധം നിരവധി അനധികൃതമായി ഓൺലൈൻ സ​െൻററുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ചില പഞ്ചായത്ത്/കോർപറേഷൻ സെക്രട്ടറിമാരുടെ ഒത്താശയോടെയാണ് ഇവ പ്രവർത്തിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും അസോസിയേഷൻ ഓഫ് ഐ.ടി എംപ്ലോയീസ് (സി.ഐ.ടി.യു) ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. മിനിമം വേതനം 18,000 രൂപയാക്കുക, തൊഴിൽ നിയമ ഭേദഗതികൾ ഉപേക്ഷിക്കുക, പൊതുമേഖല സ്വകാര്യവത്കരണം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിയാക്കുക, കാർഷിക ഉൽപന്നങ്ങൾക്ക് മതിയായ സംഭരണ വില നൽകുക, തൊഴിലില്ലായ്മ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ അഞ്ചിന് നടത്തുന്ന പാർലമ​െൻറ് മാർച്ച് വിജയിപ്പിക്കാൻ തീരുമാനിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എ. സിയാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് ദിലീപ് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.ഇ ജില്ല സെക്രട്ടറി പി.ജി. ഗിനിൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി. ജയൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.ടി. ശോഭന, പി.സി. ബിജു, മണികണ്ഠൻ കല്ലാറ്റ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.