രാജർഷി മെമ്മോറിയൽ, പുലിയന്നൂർ സെൻറ്​ തോമസ് സ്കൂളുകൾ സർക്കാർ ഏറ്റെടുക്കും -മന്ത്രി

വേലൂർ: സർക്കാർ ഏറ്റെടുത്ത കിരാലൂർ സ്കൂളിൽ 86 ലക്ഷത്തി​െൻറ പുതിയ കെട്ടിടം പണിയുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. പഞ്ചായത്ത് 91ാം നമ്പർ അംഗൻവാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവർക്ക് സുരക്ഷിതമായ വീട് എന്നാണ് ലൈഫ് പദ്ധതിയിലൂടെ സർക്കാർ ആവിഷ്കരിക്കുന്നത്. മെച്ചപ്പെട്ട ചികിത്സക്കായി ആരോഗ്യ മേഖലയിൽ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. രാജർഷി മെമ്മോറിയൽ സ്കൂൾ, പുലിയന്നൂർ സ​െൻറ് തോമസ് യു.പി. സ്കൂൾ എന്നിവ സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടി കൈകൊള്ളുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം മുഹമ്മദ് കുട്ടി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ആർ. ഷോബി, പഞ്ചായത്തംഗം വി.എ. സതീഷ് തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ടി.എം. അബ്ദുൽ റഷീദ് സ്വാഗതവും അംഗൻവാടി വർക്കർ ഷൈൻ ഷിബി നന്ദിയും പറഞ്ഞു. വരവൂർ ഗവ. എൽ.പി സ്‌കൂളിന് മൂന്നുകോടി വരവൂർ: ഗവ. എൽ.പി സ്‌കൂളി​െൻറ പ്രവർത്തന മികവിന് സർക്കാറി​െൻറ അംഗീകാരമായി ക്ലാസ് മുറി നിർമാണത്തിന് മൂന്ന് കോടി രൂപ അനുവദിച്ചു. എസ്.എസ്.എയുടെ ജില്ലയിലെ മികച്ച വിദ്യാലയം, ജില്ലയിലെ മികച്ച ജൈവ വൈവിധ്യ ഉദ്യാനം, വിദ്യാഭ്യാസ വകുപ്പി​െൻറ ജില്ലയിലെ മികച്ച 'ജൈവവൈവിധ്യ പാർക്ക്' എന്നിവക്കുള്ള പുരസ്കാരം വരവൂർ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. 24 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കുന്നതി​െൻറ ഭാഗമായാണ് മൂന്ന് കോടി രൂപ അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.