കേന്ദ്ര മോട്ടോർ വാഹന ഭേദഗതി ബിൽ കോർപറേറ്റ‌് താൽപര്യം- മന്ത്രി എ.കെ. ശശീന്ദ്രൻ

തൃശൂർ: കേന്ദ്ര മോട്ടോർ വാഹന ഭേദഗതി ബിൽ കോർപറേറ്റ‌് താൽപര്യം സംരക്ഷിക്കാനാണെന്ന‌് മന്ത്രി എ.കെ. ശശീന്ദ്രൻ. മോട്ടോർ വാഹന ഭേദഗതി ബിൽ പാസാക്കിയാൽ അത‌് ചെറുകിട വാഹന ഓപറേറ്റർമാരുടെ അന്തകനായി മാറുമെന്നും മന്ത്രി പറഞ്ഞു. പ്രൈവറ്റ‌് ബസ‌് ഓപറേറ്റേഴ‌്സ‌് അസോസിയേഷൻ ജില്ല സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്ന‌ു അദ്ദേഹം. ബസി​െൻറ കാലാവധി 15വർഷമെന്ന‌് നിശ്ചിയിച്ചത‌് കേന്ദ്ര സർക്കാറാണ‌്. കാലാവധി 20വർഷമായി കേന്ദ്ര ഗതാഗത മന്ത്രാലയം ദീർഘിപ്പിച്ച‌് നിർദേശം വന്നാൽ സംസ്ഥാന സർക്കാർ അത‌് സ്വീകരിക്കും. തൃശൂർ-പാലക്കാട‌് റൂട്ടിലെ ലിമിറ്റഡ‌് ബസുകളുടെ പെർമിറ്റ‌് കാലാവധി പത്ത‌് വർഷമാക്കി ചുരുക്കിയത‌് സംബന്ധിച്ച‌് കോടതിയിൽ കേസ‌് നടക്കുന്നുണ്ട‌്. കേസ‌് തീർപ്പാകുന്നതുവരെ തൽസ്ഥിതി കാലാവധി 15 വർഷമായി തുടരും. ജനങ്ങൾ ബസ‌് യാത്ര ഉപേക്ഷിച്ച‌് മറ്റ‌് വാഹന സൗകര്യങ്ങൾ തേടിപോകുന്നത‌് ബസ‌് വ്യവസായ മേഖല തകരാൻ ഇടയാക്കിയിട്ടുണ്ട‌്. പൊതു ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണം. ടൂറിസ‌്റ്റ‌് ബസുകളിൽ അപകടകരമായ വിധം നിയമ വിരുദ്ധമായി മ്യൂസിക്ക‌് സംവിധാനം ഘടിപ്പിച്ച‌് സർവിസ‌് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പഴയ ഡീസൽ എൻജിനുകൾ വലിയ തോതിലുള്ള അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ ജില്ല പ്രസിഡൻറ് എം.എസ‌്. പ്രേംകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പുരസ‌്കാര വിരണം കെ. രാജൻ എം.എൽ.എ നിർവഹിച്ചു. പ്രോത്സാഹന സമ്മാന വിതരണോദ്ഘാടനം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ എം.പി. അജിത്കുമാർ നിർവഹിച്ചു. ഭാരത് പെട്രോളിയം കമ്പനിയുടെ സ്മാർട്ട് ഫ്ലീറ്റ് കാർഡ് മുഖേന അസോസിയേഷൻ പമ്പിൽ നിന്ന് ഇന്ധനം നിറക്കുന്ന ബസുടമകൾക്കുള്ള ഇൻസ​െൻറീവ് വിതരണം ബി.പി.സി.എൽ സംസ്ഥാന മേധാവി വെങ്കിട്ടരാമൻ പി. അയ്യർ നടത്തി. ടെറിട്ടറി മാനേജർ വി.ആർ. ഹരികൃഷണൻ, എം.ബി. സത്യൻ, ഹംസ എരിക്കുന്നേൻ, കെ. സത്യൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ആേൻറാ ഫ്രാൻസിസ‌് സ്വാഗതവും ട്രഷറർ ടി.കെ. നിർമലാനന്ദൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.