ഇംഗ്ലീഷ് ഭാഷയില്ലാതെ ദലിത്, ഒ.ബി.സി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല - കാഞ്ച ഏലയ്യ

തൃശൂർ: ഇംഗ്ലീഷ് ഭാഷയില്ലാതെ ദലിത്, ഒ.ബി.സി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നും എൽ.കെ.ജി മുതൽ പ്ലസ്ടു വരെ എല്ലാ വിദ്യാലയങ്ങളിലും ഇംഗ്ലീഷിലൂടെയുള്ള വിദ്യാഭ്യാസം ഏർപ്പെടുത്തണമെന്നും ചിന്തകൻ കാഞ്ച ഏലയ്യ. അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന കോ ഒാഡിനേഷൻ കമ്മിറ്റി സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യകാലത്ത് രാജ്യത്ത് എല്ലായിടത്തും ബ്രഹ്മണർ പരസ്പരം ബന്ധപ്പെട്ടിരുന്നത് സംസ്കൃത ഭാഷയിലായിരുന്നു. സംസ്കൃതം ഉപേക്ഷിച്ച് ഇംഗ്ലീഷ് നല്ലരീതിയിൽ കൈകാര്യം ചെയ്യുന്ന സവർണരാണ് അധികാരം കൈയാളുന്നത്. ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിൽ പല ശൂദ്രവിഭാഗങ്ങളും വളരെ പിറകിലാണ്. എല്ലാ സംഘടനകളിലേയും നേതാക്കളും ഭരണാധികാരികളും കപടഭാഷാ സ്നേഹികളാണ്. മക്കളേയും പേരക്കുട്ടികളേയും ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിച്ച് മറ്റുള്ളവരോട് മാതൃഭാഷയിൽ പഠിക്കാൻ പറയുന്നവരാണ് രാഷ്ട്രീയക്കാർ. കേരളത്തിലെ നായന്മാരിൽ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന ആളാണ് ശശിതരൂർ. 'ഞാനെന്തുകൊണ്ട് ഹിന്ദുവല്ല'എന്ന പുസ്തകത്തിന് എതിരായി അദ്ദേഹം എഴുതിയ 'ഞാനെന്തുകൊണ്ട് ഹിന്ദുവാണ്'എന്ന പുസ്തകം തരൂരി​െൻറ ധൈഷണിക പാപ്പരത്തത്തിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ പി.ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസിനെ ആദരിച്ചു. കെ.ജി. അരവിന്ദാക്ഷൻ, പ്രഫ. ടി.ബി. വിജയകുമാർ, വി.ആർ. ജോഷി, ടി.വി. ചന്ദ്രമോഹൻ, എ. നാഗേഷ്, ഡോ. വി.കെ. ലക്ഷ്മണകുമാർ, എം. ശ്രീധരൻ, വി.വി. അനിൽകുമാർ, കെ.കെ. വാരിജാക്ഷൻ, പ്രകാശ് തച്ചുപറമ്പിൽ, എൻ. സന്തോഷ്, ഗോവിന്ദൻ എഴുത്തച്ഛൻ, അഡ്വ. ടി.എസ്. ഉല്ലാസ് ബാബു, ജയകൃഷ്ണൻ ടി. മേപ്പിള്ളി, ഡോ. എ.എൻ. ശശിധരൻ, എം.സി. ഗോപാലകൃഷ്ണൻ എഴുത്തച്ഛൻ, ടി.കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.