ഗുരുവായൂർ: രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ക്ഷേത്ര നഗരം അതീവ സുരക്ഷയിൽ. ചൊവ്വാഴ്ച ഉച്ചക്കാണ് ഗുരുവായൂർ ക്ഷേത്രത്തിലും മമ്മിയൂർ ക്ഷേത്രത്തിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദർശനം നടത്തുക. ശ്രീകൃഷ്ണ കോളജിലെ താൽക്കാലിക ഹെലിപാഡിൽ ഞായറാഴ്ച ഹെലികോപ്ടർ ഇറക്കി സുരക്ഷ സംവിധാനങ്ങൾ പരിശോധിച്ചു. തിങ്കളാഴ്ചയാണ് ട്രയൽ. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ദിവസം നാല് തവണ വീതം ക്ഷേത്ര പരിസരത്ത് പരിശോധന നടത്തുന്നുണ്ട്. ക്ലോക്ക് റൂമുകളും പാർക്കിങ് ഏരിയകളും കർശന നിരീക്ഷണത്തിലാണ്. ലോഡ്ജുകളിലെ താമസക്കാരുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. വിദേശികളായ താമസക്കാരുണ്ടെങ്കിൽ വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി. ബാരിക്കേഡുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. രാഷ്ട്രപതി വിശ്രമിക്കുന്ന ശ്രീവത്സം ഗെസ്റ്റ് ഹൗസിലും നവീകരണ പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിലും മിനുക്കുപണികൾ നടത്തുന്നുണ്ട്. ചൊവ്വാഴ്ച തൃശൂരിൽ നടക്കുന്ന ചടങ്ങിന് ശേഷം ഹെലികോപ്ടറിൽ 12.30ന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങുന്ന രാഷ്ട്രപതി കാർ മാർഗം ഗുരുവായൂരിലെത്തും. 12.45നാണ് ഗുരുവായൂരില്‍ ദര്‍ശനം നടത്തുക. 1.05ന് ക്ഷേത്രത്തില്‍ നിന്ന് പുറത്ത് കടക്കും. തുടര്‍ന്നാണ് മമ്മിയൂരിലേക്ക് പോകുക. അവിടെ പത്തു മിനിറ്റ് ചെലവിടും. 1.30 ഓടെ ഗുരുവായൂരില്‍ നിന്ന് മടങ്ങും. രാഷ്ട്രപതിയെ വരവേൽക്കാൻ മമ്മിയൂർ ക്ഷേത്രം ഗുരുവായൂർ: ചരിത്രത്തിലാദ്യമായി രാഷ്ട്രപതിയെ വരവേൽക്കാൻ ഒരുങ്ങി മമ്മിയൂർ ക്ഷേത്രം. ചൊവ്വാഴ്ച ഗുരുവായൂർ ദർശനത്തിന് ശേഷമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് മമ്മിയൂരിലെത്തുക. രാഷ്ട്രപതിയുടെ ദർശനത്തിനായി ക്ഷേത്രനട ഉച്ചക്ക് ഒരു മണിക്കൂർ അധിക സമയം തുറന്നിരിക്കും. സാധാരണ 12.30നാണ് ക്ഷേത്രം അടക്കാറ്. രാഷ്ട്രപതി മഹാദേവനെയും മഹാവിഷ്ണുവിനെയും വണങ്ങി മേൽശാന്തിമാരിൽനിന്ന് പ്രസാദം സ്വീകരിക്കും. വിദേശ രാഷ്ട്രത്തലവന്മാർ അടക്കം വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് രാഷ്ട്രപതി മമ്മിയൂരിൽ ദർശനത്തിനെത്തുന്നത്. ഗുരുവായൂരിലെത്തിയ രാഷ്ട്രപതിമാരോ, പ്രധാനമന്ത്രിമാരോ ഇതുവരെ മമ്മിയൂരിൽ ദർശനം നടത്തിയിട്ടില്ല. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മമ്മിയൂർ ക്ഷേത്രത്തിലെ രാഷ്ട്രപതിയുടെ ദർശനത്തിനുള്ള ക്രമീകരണം അവസാന ഘട്ടത്തിലാണ്. ക്ഷേത്ര ഗോപുര കവാടം രാഷ്ട്രപതിക്ക് ബുദ്ധിമുട്ടില്ലാതെ കയറാനായി ഗ്രാനൈറ്റു വിരിച്ചിട്ടുണ്ട്. ബോർഡ് പ്രസിഡൻറ് ഒ.കെ. വാസു, കമീഷണർ കെ. മുരളി, എക്സിക്യുട്ടീവ് ഓഫിസർ കെ. ബിനീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.