കൊടുങ്ങല്ലൂർ: സമ്പൂർണ സാക്ഷരത ലക്ഷ്യം വെച്ച് നടപ്പാക്കുന്ന അക്ഷരലക്ഷം പദ്ധതിയുടെ പരീക്ഷയിൽ കൗതുക സാന്നിധ്യമായി പ്രായാധിക്യം ചെന്നവരും. തൊണ്ണൂറ് വയസ്സുകാരി ലക്ഷ്മിയായിരുന്നു മുതിർന്ന 'കുട്ടി'. ലക്ഷ്മിക്കുട്ടി (83) ശാരദ (63) എന്നിവരും സാക്ഷരത പരീക്ഷയെഴുതിയ മുതിർന്ന കുട്ടികളുടെ നിരയിൽ ഉൾപ്പെടും. കൈവിട്ടുപോയ അക്ഷര ജ്ഞാനത്തെ എത്തിപിടിക്കാൻ ഏറെ ആവേശത്തോടെയാണ്പ്രായമായവരും, യുവതീയുവാക്കളും പരീക്ഷയെഴുതാനെത്തിയത്. 22 വയസ്സുകാരൻ അബ്സാറാണ് പ്രായത്തിൽ ഇളയത്. ഇവർ ഉൾെപ്പടെ 30 പേർ കൊടുങ്ങല്ലൂർ നഗരസഭ താലത്തിൽ നടന്ന 'അക്ഷരലക്ഷം' പരീക്ഷയെഴുതി. ജില്ല കോ ഓഡിനേറ്റർ ശ്യാംലാൽ, നോഡൽ പ്രേരക് കെ.വി. ലത, സി.ജെ. ഷീല, വി.വി. സോണിയ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.