തിരുനാളിന് കൊടിയേറി

കൊടുങ്ങ: സ​െൻറ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ മാതാവി​െൻറ . വികാരി ഫാ. ജെയ്‌സന്‍ വടക്കുംചേരി കൊടികയറ്റ് നിര്‍വഹിച്ചു. 14 വരെ ദിവസേന വൈകുന്നേരം 5.30ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയുണ്ടാകും. 15ന് രാവിലെ പത്തിന് തിരുനാള്‍ പാട്ടുകുര്‍ബാന, നേര്‍ച്ചഊട്ട് എന്നിവയുണ്ടാകുമെന്ന് വികാരി അറിയിച്ചു. വാസുപുരം: സ​െൻറ് ആൻറണീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വി. അന്തോണീസിേൻറയും പരി. കന്യാമറിയത്തി​െൻറയും സംയുക്ത തിരുനാളിന് കൊടകര ഫൊറോന വികാരി ഫാ. ജോസ് വെതമറ്റില്‍ കൊടിയേറ്റ് നടത്തി. 13 വരെ വൈകിട്ട് ആറിന് വി.കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടാകും. 15ന് രാവിലെ 9.30ന് ഫാ. ജോബ് വടക്ക​െൻറ കാര്‍മികത്വത്തില്‍ പാട്ടുകുര്‍ബാനയുണ്ടാകും. ഷൂട്ടൗട്ട് മത്സരം കോടാലി: ഗ്രാമീണ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ഫുട്‌ബാള്‍ ഷൂട്ടൗട്ട് മത്സരം ഹക്കീം കളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. എന്‍.വി. ശിവദാസ് അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം പി.ബി. ജോഷി നിർവഹിച്ചു. കെ.എച്ച്. ഹനീഷ് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.