'തത്വ സംഹിതകൾ ജീവിതത്തിൽ പകർത്തൻ ശ്രമിക്കണം'

കൊടുങ്ങല്ലൂർ: ആചാര്യന്മാരെ സ്മരിക്കാനും പഠിക്കാനുമുള്ള ശ്രമങ്ങളോടൊപ്പം അവർമുന്നോട്ട് വെച്ച തത്വസംഹിതകളെ ജീവിതത്തിൽ പകർത്താൻ കൂടിയുള്ള പരിശ്രമങ്ങൾ ഓരോരുത്തരിലും ഉണ്ടാകേണ്ടതുണ്ടെന്ന് ശിവഗിരി ധർമസംഘം പ്രസിഡൻറ് വിശുദ്ധനാന്ദ സ്വാമികൾ പറഞ്ഞു. ആല ഗുരുദേവ കല്ല്യാമണ്ഡപത്തിൽ നടന്ന തിലകൻ തന്ത്രികളുടെ ഷഷ്ഠാബ്ദ ശ്രാദ്ധ സപര്യാ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.കെ. നാരായണൻകുട്ടി ശാന്തി അധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി ടി.പി. സെൻകുമാർ മുഖ്യാതിഥിയായി. എം.ബി.ബി.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് മെഡിക്കൽ സയൻസിലെ ഡോ. ശ്രീവിദ്യ സുരേഷിന് ഉപഹാരം നൽകി. താന്ത്രികതിലകപുരസ്കാരം ജ്യോതിഷപണ്ഡിതൻ കൂറ്റനാട് രാവുണ്ണി പണിക്കർക്ക് നൽകി. പറവൂർ രാകേഷ് തന്ത്രിയെ ആദരിച്ചു. എൽ. ഗിരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി. സദാനന്ദൻ വിദ്യാഭ്യാസ അവാർഡുകളും എ.ആർ. ശ്രീകുമാർ ചികിത്സ സഹായ നിധി വിതരണവും നിർവഹിച്ചു. എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി. റോഷ്, ചാവക്കാട് വിശ്വനാഥ ക്ഷേത്രം പ്രസിഡൻറ് പ്രഫ. സി.സി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.