കൊടുങ്ങല്ലൂർ: നഗരസഭയുടെയും മത്സ്യഫെഡിേൻറയും സഹായത്തോടെ ഗ്രൂപ്പുകൾ രൂപവത്കരിച്ച് നടപ്പാക്കിയ കൂട് മത്സ്യകൃഷിയുടെ വിളവെടുപ്പ് നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.ഒ. ദേവസ്സി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ തങ്കമണി സുബ്രഹ്മണ്യൻ, കൗൺസിലർമാരായ ഷീലാ രാജ്കമൽ, കെ.പി. ശോഭ തുടങ്ങിയവർ സംസാരിച്ചു. വിപിൻ സ്വാഗതവും, കോഒാഡിനേറ്റർ സന്തോഷ് നന്ദിയും പറഞ്ഞു. ഒരു വർഷം പ്രായമെത്തിയ ചെമ്പല്ലി, കാളാഞ്ചി, എന്നീ മത്സ്യങ്ങളാണ് ഞായറാഴ്ച വിളവെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.