കോട്ടപ്പുറം ജലോത്സവം: ഒരുക്കം തുടങ്ങി

കൊടുങ്ങല്ലൂർ: സെപ്റ്റംബർ രണ്ടാം വാരത്തിൽ കോട്ടപ്പുറം കായലിൽ നടക്കുന്ന വി.കെ. രാജൻ ട്രോഫിക്കുവേണ്ടിയുള്ള ജലോത്സവത്തിന് ഒരുക്കം തുടങ്ങി. ജലോത്സവത്തി​െൻറയും സാംസ്കാരികോത്സവത്തി​െൻറയും ആദ്യ സംഭാവന കൂപ്പൺ വിതരണം രൂപത ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി എലിസബത്ത് മീനാസ് പാലപറമ്പിലിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ കൗൺസിലർ ഷീല രാജ്കമൽ അധ്യക്ഷത വഹിച്ചു. ബോട്ട് ക്ലബ് പ്രസിഡൻറ് സി.സി. വിപിൻചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷ തങ്കമണി സുബ്രഹ്മണ്യൻ, കൗൺസിലർമാരായ വി.എം. ജോണി, പ്രിൻസി മാർട്ടിൻ, സൽമ ഹരിലാൽ, പി.ഒ. ദേവസ്സി, സി.കെ. ശശി, എം.ജി. പുഷ്പാകരൻ, പി.പി. അനിൽകുമാർ, പി.എ. ജോൺസൺ, വിൻസ​െൻറ് അറക്കൽ, ടി.എസ്. ലാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.