തൃശൂർ: ഖാദി തൊഴിലാളികളുടെ വേതനകുടിശ്ശിക ഓണത്തിനു മുമ്പ് നല്‍കുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഖാദി ഓണം-ബക്രീദ് മേള ജില്ലതല ഉദ്ഘാടനം ശ്രീവടക്കുന്നാഥന്‍ ഷോപ്പിങ് കോംപ്ലക്‌സ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഖാദി ഉൽപന്നങ്ങളുടെ വൈവിധ്യവത്കരണത്തിനാണ് ശ്രമമെന്നും യന്ത്രവത്കരണത്തിലൂടെ തൊഴിലാളികളുടെ വരുമാനം വര്‍ധിക്കും. ഖാദി ഉൽപന്നങ്ങളുടെ റിബേറ്റിെൻറ കാര്യത്തില്‍ കൃത്യതയും സുതാര്യതയും വേണം. ഈ വര്‍ഷം 30 ശതമാനമാണ് റിബേെറ്റന്നും മന്ത്രി പറഞ്ഞു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ആദ്യ വില്‍പന നടത്തി. സമ്മാനകൂപ്പൺ ആദ്യ വിതരണം കൗണ്‍സിലര്‍ എം.എസ്. സമ്പൂര്‍ണ നിര്‍വഹിച്ചു. ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ എസ്. സജി, ലീഡ് ബാങ്ക് മാനേജര്‍ ആര്‍.ആര്‍. കനകാംബരന്‍, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ധനകാര്യ ഉപദേഷ്ടാവ് ജി. ഹരികുമാര മേനോന്‍, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സെക്രട്ടറി വി. കേശവന്‍, ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. ചാന്ദിനി എന്നിവര്‍ പങ്കെടുത്തു. ബോര്‍ഡ് സെക്രട്ടറി ടി.വി. കൃഷ്ണകുമാര്‍ സ്വാഗതവും പ്രോജക്ട് ഓഫിസര്‍ സി.കെ. കുമാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.