വാഹനം അപകടത്തിൽപെട്ടു; കഞ്ചാവ്​ കടത്തിയവർ കുടുങ്ങി

തൃശൂർ: അപകടത്തിൽെപട്ട വാഹനത്തിൽ ഉണ്ടായിരുന്ന കഞ്ചാവ് കടത്ത് സംഘം പൊലീസി​െൻറ പിടിയിലായി. കോട്ടയത്തെ നാല് യുവാക്കളാണ് കുതിരാനിൽ അറസ്റ്റിലായത്. കുടകിൽനിന്നും ശേഖരിച്ച മൂന്നരക്കിലോ കഞ്ചാവ് സഹിതമാണ് പീച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം നീണ്ടൂർ സ്വദേശികളായ ഒാണത്തുരുത്തി ചെറുക്കര തെക്കേതിൽ വീട്ടിൽ അനന്തു (20), കൈപ്പുഴ കുന്നത്തെപറമ്പിൽ കെ.എസ്. അനന്തു (19), മുടിയൂർക്കര തേക്കിൻപറമ്പിൽ ഷൈൻ ഷാജി (21), എൽ.സി. ജങ്ഷൻ നെടുംപുറത്ത് വീട്ടിൽ ശരത്ത് (27) എന്നിവരാണ് അറസ്റ്റിലായത്. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ കൊമ്പഴ പെരുതുമ്പയിലാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. പരസ്പരവിരുദ്ധമായി സംസാരിച്ച ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഒളിപ്പിച്ചുവെച്ച കഞ്ചാവ് കണ്ടെടുക്കാനായത്. പീച്ചി എസ്.െഎ എം. ഷാജഹാ​െൻറ നേതൃത്വത്തിൽ എ.എസ്.െഎ ബിബിൻ ബി. നായർ, എ.എസ്.െഎ സാം ജോർജ്, സി.പി.ഒമാരായ ടി.ജി. ജയൻ, കെ.കെ. സന്തോഷ്, ബി. രതീഷ്, സജിചന്ദ്രൻ, കെ.കെ. ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.