മിനിമം കൂലി പുതുക്കൽ: ഖാദി വർക്കേഴ്​സ്​ കോൺഗ്രസ്​ ധർണ തുടങ്ങുന്നു

തൃശൂർ: രണ്ടര വർഷം മുമ്പ് കാലാവധി അവസാനിച്ച മിനിമം കൂലി കരാർ പുതുക്കാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് കേരള ഖാദി വർക്കേഴ്സ് കോൺഗ്രസ് സമരം തുടങ്ങുന്നു. ഇൗമാസം എട്ടിന് തൃശൂരിലും 10ന് വടക്കാഞ്ചേരിയിലും താലൂക്ക് ഒാഫിസിന് മുന്നിലും 17ന് ചേർപ്പ് മിനി സിവിൽ സ്റ്റേഷന് മുന്നിലും 20ന് കുന്നംകുളത്ത് മന്ത്രി എ.സി. മൊയ്തീ​െൻറ ക്യാമ്പ് ഒാഫിസിന് മുന്നിലും ധർണ നടത്തും. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ തിരുവോണം നാളിൽ മന്ത്രി വീട്ടുപടിക്കൽ ഉപവസിക്കുമെന്ന് പ്രസിഡൻറ് േജാസഫ് പെരുമ്പിള്ളി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2015 ഒക്ടോബറിൽ മിനിമം വേതന കരാർ കാലാവധി അവസാനിച്ചതാണ്. മിനിമം വേജസ് കമ്മിറ്റി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങളായിട്ടും വിജ്ഞാപനം ഇറക്കുന്നില്ല. ഒമ്പത് മാസമായി കൂലി കുടിശ്ശികയാണ്. വേതനം നൽകാൻ സർക്കാർ അനുവദിച്ച പണം സർക്കാർതന്നെ ട്രഷറിയിൽനിന്നും പിൻവലിച്ചു. ക്ഷേമനിധി ബോർഡി​െൻറ പ്രവർത്തനവും പരിതാപകരമാണ്. മാസങ്ങളായി പെൻഷൻ വിതരണം മുടങ്ങിയിരിക്കുകയാണ്. ഒാണത്തിനും ക്രിസ്മസിനും പെൻഷൻ കിട്ടിയില്ല. ക്ഷേമനിധി ആനുകൂല്യ വിതരണം നിലച്ചു. തൊഴിലാളികളുടെ നിലനിൽപ് പരുങ്ങലിലാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം.പി. വത്സല, വൈസ് പ്രസിഡൻറ് സി.കെ. ലളിത, സെക്രട്ടറിമാരായ സി.വി. ലില്ലി, എം. ശാന്ത എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.