തൃശൂർ: ൈക്രസ്തവ സഭകളുടെ വിശ്വാസ പ്രമാണങ്ങളെയും കൂദാശകളെയും സംബന്ധിച്ച് വ്യാപകമായി നടക്കുന്ന കുപ്രചാരണങ്ങൾക്കെതിരെ അതിരൂപത സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ സദസ്സ് ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തൃശൂർ സെൻറ് തോമസ് കോളജിൽ നടക്കുമെന്ന് പി.ആർ.ഒ ഫാ. നൈസൺ ആലന്താനത്ത് അറിയിച്ചു. കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിത കമീഷെൻറ ശിപാർശയും മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളെപ്പോലും കള്ളക്കേസിൽ കുടുക്കുന്നതും രാജ്യത്തെ മതന്യൂനപക്ഷങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. നിലവിലുള്ള നിയമ സംവിധാനങ്ങളെയും നടപടിക്രമങ്ങളെയും ആദരവോടെ അംഗീകരിക്കുന്നതായി സഭാനേതൃത്വം വ്യക്തമാക്കിയിട്ടും സഭയെ കരിതേച്ചു കാണിക്കുകയാണ്. ഈ സാഹചര്യത്തിൽ അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നുള്ള പ്രതിനിധികൾ സഭാനേതൃത്വത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതാണ് വിശ്വാസ സംരക്ഷണ സദസ്സ്. ഉച്ചക്ക് രണ്ടിന് ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിെൻറ അധ്യക്ഷതയിൽ സുപ്രീം കോടതി റിട്ട. ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.