തൃശൂർ: ദേശീയപാത നിർമാണത്തിെൻറ പേരിൽ അശാസ്ത്രീയവും വിവേചനരഹിതവുമായ സ്ഥലമെടുപ്പിനെതിരെ 'ദേശീയപാത 66 ആക്ഷൻ കൗൺസിൽ' നിരാഹാര സമരം ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് കടക്കുന്നു. വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, ആനവിഴുങ്ങി പ്രേദശങ്ങൾ ഉൾപ്പെടുന്ന യൂനിറ്റിെൻറ നിരാഹാര സമരം ഞായറാഴ്ച രാവിലെ ആനവിഴുങ്ങി കോളനി പരിസരത്ത് കുസുമം ജോസഫ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സി.ആർ. നീലകണ്ഠനും തിങ്കളാഴ്ച വൈകീട്ട് ആറിന് ഹാഷിം ചേന്ദമ്പിള്ളിയും സംസാരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുടിയൊഴിപ്പിക്കൽ ബാധിക്കുന്ന 20 പഞ്ചായത്തിലും പ്രത്യേക ഗ്രാമസഭ വിളിക്കണം. അതിൽ എം.പി, എം.എൽ.എ, കലക്ടർ, ദേശീയപാത ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുക്കണം. നിലവിെല പാത 30 മീറ്ററിൽ വീതി കൂട്ടിയും ആവശ്യമായ വളവുകൾ നിവർത്തിയും തിരക്കേറിയ പട്ടണങ്ങളിൽ ഫ്ലൈ ഒാവറുകൾ നിർമിച്ചും ഉപയോഗപ്പെടുത്തിയാൽ മതി. 45 മീറ്റർ പാതയുടെ ആവശ്യമില്ല. മാത്രമല്ല, െകാടുങ്ങല്ലൂർ, ചേറ്റുവ മേഖലയിൽ നിരവധി ബൈപാസുകൾ നിർമിക്കാനാണ് പദ്ധതി. പാലപ്പെട്ടിയിൽ മാത്രമെ ബൈപാസ് ആവശ്യമുള്ളൂ. ഒരു വിധ പാരിസ്ഥിതികാഘാത പഠനവും നടത്താതെയാണ് പാത നിർമിക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിെൻറ നഷ്ടപരിഹാരം സംബന്ധിച്ച് കൃത്യമായ ധാരണ ഇപ്പോഴുമില്ല. ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിൽ വിജ്ഞാപനത്തിന് മുമ്പു തന്നെ സർവേ നടപടി തുടങ്ങി. ജനദ്രോഹവും മനുഷ്യാവകാശ ലംഘനവുമാണ് കുടിയൊഴിപ്പിക്കലിെൻറ പേരിൽ ഇപ്പോൾ നടക്കുന്നത്. വിഷയം മനുഷ്യാവകാശ കമീഷനും ഹൈകോടതിയും അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ കെ.എച്ച്. മിഷോ, സംവിധായകൻ സിദ്ദീഖ് ഷമീർ, സുഖദേവ് തളിക്കുളം, ഗിരീഷ് മാത്തുക്കാട്ടിൽ, ജയഗോപൻ വയ്ക്കാട്ടിൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.