തൃശൂർ: സാഹചര്യങ്ങൾ വ്യത്യസ്ത ചേരികളിലാക്കിയെങ്കിലും പഴയ സഹപ്രവർത്തകന് സാന്ത്വനവുമായി കൂട്ടുകാരനടുത്തെത്തും. കെ.എസ്.യു പ്രസിഡൻറായിരുന്ന കെ.കെ. രാധാകൃഷ്ണെൻറ നാട്ടികയിലെ വീടാണ് ഞായറാഴ്ച അപൂർവ ഒത്തുചേരലിന് വേദിയാവുക. 1980കളിൽ രാധാകൃഷ്ണനൊപ്പം കെ.എസ്.യു എസിൽ പ്രവർത്തിച്ചിരുന്ന ഭാരവാഹികളാണ് നാട്ടിക ബീച്ചിലെ രാധാകൃഷ്ണെൻറ വീട്ടിൽ എത്തുന്നത്. അന്നത്തെ കോൺഗ്രസ് -എസ് നേതാക്കളായ കോൺഗ്രസ് പ്രവർത്തക സമിതിയംഗം പി.സി. ചാക്കോ, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, മുൻ മന്ത്രി വി.സി. കബീർ തുടങ്ങിയവരാണ് വരുന്നത്. ഉച്ചക്ക് 12നാണ് സംഗമം. പക്ഷാഘാതത്തെ തുടർന്ന് വർഷങ്ങളായി വീട്ടിൽ വിശ്രമത്തിലാണ് രാധാകൃഷ്ണൻ. സഹപ്രവർത്തകർ സ്വരൂപിച്ച സഹായധനവും നേതാക്കൾ കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.