തൃശൂർ: ജില്ലയിൽ . രണ്ട് ഡോക്ടർമാർക്കും ഒരു ബാങ്ക് മാനേജർക്കുമാണ് പണം നഷ്ടപ്പെട്ടത്. ഉടൻ പൊലീസിനെ വിവരമറിയിച്ചതോടെ സൈബർസെൽ അന്വേഷണത്തിലൂടെ പണം വീണ്ടെടുക്കാനായി. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത മുന്നറിയിപ്പുകൾ നൽകിയിട്ടും തട്ടിപ്പ് പെരുകുകയാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ മൊബൈൽ ഫോണിൽ ലഭിക്കുന്ന പാസ്വേഡ് (ഒ.ടി.പി) കൈക്കലാക്കിയാണ് തട്ടിപ്പെന്ന് പൊലീസ് പറയുന്നു. റിസർവ് ബാങ്കും മറ്റു ബാങ്കുകളും തട്ടിപ്പ് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുകൾ നൽകാറുണ്ടെങ്കിലും ആളുകൾ അത് ശ്രദ്ധിക്കാറില്ല. കൈവശമുള്ള പണം നഷ്ടമാവുമ്പോഴാണ് ഇതേക്കുറിച്ച് ചിന്തിക്കുക. തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ വീണ്ടും കമീഷണർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഒ.ടി.പി ചോർത്തൽ അറിവില്ലായ്മ മുതലാക്കിയാണ് ഫോണിലൂടെയും മെയിലിലൂടെയും തട്ടിപ്പുകാർ ഒ.ടി.പി കൈക്കലാക്കുന്നത്. ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനെന്നും കാലാവധി കഴിഞ്ഞ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ പുതുക്കാനെന്ന പേരിലും മറ്റുമായാണ് വിളിയെത്തുക. ഇപ്പോൾ ആദായനികുതി റിട്ടേൺ സമർപ്പിക്കാനെന്ന പേരിലും വിവരം ചോർത്താൻ ശ്രമിക്കുന്നുണ്ട്. വിദ്യാസമ്പന്നരായവർ പോലും ഇരകളാകുന്നുവെന്നതാണ് പ്രത്യേകത. ശ്രദ്ധയില്ലായ്മയും അറിവില്ലായ്മയുമാണ് തട്ടിപ്പുകാർക്ക് അവസരമാകുന്നത്. ബാങ്കുകൾ ഒ.ടി.പി വഴി മാത്രമാണ് ഇടപാടുകൾ നടക്കുന്നത്. അതുകൊണ്ടു തന്നെ ഫോൺ വഴി ആർക്കും ഈ നമ്പറുകൾ നൽകാതിരുന്നാൽ തട്ടിപ്പ് തടയാനാവും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പണ ഇടപാടുകളുമായി ബന്ധപ്പെട്ട് മൊബൈലിൽ വരുന്ന വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്. തട്ടിപ്പിനിരയായാൽ ഉടൻ സൈബർസെല്ലിലും ബന്ധപ്പെട്ട ബാങ്കിലും വിവരമറിയിക്കുക. തുക നഷ്ടമായത് സംബന്ധിച്ച് എസ്.എം.എസ് വഴി ലഭിക്കുന്ന വിവരങ്ങളും പൊലീസിന് രണ്ട് മണിക്കൂറിനകം നൽകണം. അങ്ങനെയെങ്കിൽ ഈ ഇടപാട് മരവിപ്പിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.