ഓടുന്നതിനിടെ ബസി​െൻറ ചക്രങ്ങൾ ഉൗരിത്തെറിച്ചു

വടക്കാഞ്ചേരി: നിറയെ യാത്രക്കാരുമായി ഓടുന്നതിനിടെ സ്വകാര്യ ബസി​െൻറ പിൻചക്രങ്ങൾ ഉൗരിത്തെറിച്ചു. കുന്നംകുളം -വടക്കാഞ്ചേരി സംസ്ഥാനപാതയിൽ കുമരനെല്ലൂർ ഒന്നാംകല്ലിൽ ശനിയാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. കുന്നംകുളത്തുനിന്ന് തിരുവില്വാമലയിലേക്ക് പോകുന്ന ജോഷിമോൻ ബസാണ് അപകടത്തിൽപെട്ടത്. ഏതാനും പേർക്ക് നിസ്സാര പരിക്കേറ്റെങ്കിലും വൻ ദുരന്തമാണ് ഒഴിവായത്. ബസി​െൻറ ആക്സിൽ മുറിഞ്ഞ് പിറകുവശം തകർന്നു. ചക്രങ്ങളില്ലാതെ ഏതാനും മീറ്റർ നിരങ്ങിനീങ്ങിയതിനെ തുടർന്ന് ബസി​െൻറ പ്ലാറ്റ്ഫോമും ഫുട്ബോർഡും പൂർണമായി തകർന്നു. പിറക് വശത്തെ ബോഡി ഇളകി മാറി. ബസ് ഒന്നാംകല്ല് റേഷൻകട സ്‌റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റിയ ഉടനായിരുന്നു അപകടം. കഴിഞ്ഞ ആഴ്ച ഈ പ്രദേശത്ത് ഇതേ കമ്പനിയുടെ മറ്റൊരു ബസ് വ്യാപാര സ്ഥാപനങ്ങളിലേക്ക് ഓടിക്കയറി 37 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.