ശബരിമല സ്​ത്രീ പ്രവേശനം ബലമായി തടയുമെന്ന്​ ഹിന്ദു മഹാസഭ

തൃശൂർ: ശബരിമല ക്ഷേത്രത്തിൽ പത്തിനും അമ്പതിനുമിടക്ക് പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്ന സാഹചര്യമുണ്ടായാൽ ബലം പ്രയോഗിച്ച് തടയുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഇതു സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള റിട്ട് പെറ്റീഷനെ സംസ്ഥാന സർക്കാർ പിന്തുണക്കരുത്. ഹരജിക്കാരും അനുകൂലികളും ഹിന്ദു വിരുദ്ധരാണ്. ആചാരങ്ങൾ മാറ്റാൻ അനുവദിക്കില്ലെന്നും അത്തരം നീക്കങ്ങൾ എന്തു വില കൊടുത്തും തടയുമെന്നും ദേശീയ പ്രസിഡൻറ് ചന്ദ്രപ്രകാശ് കൗശികും ജനറൽ സെക്രട്ടറി മുന്നാകുമാർ ശർമയും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബംഗാളികളുടെ മറവിൽ ബംഗ്ലാദേശിൽനിന്നുള്ള ക്രിമിനലുകൾ കേരളത്തിൽ കുടിയേറിയിട്ടുണ്ട്. ഇവെര നാടുകടത്തണം. 'മീശ' നോവലിലൂടെ സ്ത്രീ സമൂഹത്തെ അപമാനിച്ച എഴുത്തുകാരനും പുസ്തകം പ്രസിദ്ധീകരിച്ച സ്ഥാപനത്തിനുമെതിരെ നടപടിയെടുക്കണം. ആദ്യം ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു തുടങ്ങിയ പത്രത്തി​െൻറ പത്രാധിപർ ഹൈന്ദവ ജനതയോട് മാപ്പ് പറയണം. ഇതര മതസ്ഥരുടെ ആരാധനാലയങ്ങളും സർക്കാറി​െൻറ അധീനതയിൽ കൊണ്ടുവരാൻ തയാറാവുന്നില്ലെങ്കിൽ മതേതരത്വം പറയുന്ന കേരള സർക്കാർ ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപിക്കണം. കേരളത്തിൽ ലവ് ജിഹാദുണ്ടെന്നും അതിന് വശംവദരായവരെ നേരിൽ കണ്ട് ബോധവത്കരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ലവ് ജിഹാദി​െൻറ പേരിൽ മതപരിവർത്തനം നടത്തുന്നവരുടെ മതത്തിൽനിന്ന് ഇരുപതിരട്ടി പേരെ ഹിന്ദു മതത്തിലേക്ക് കൊണ്ടുവരും. കേരളത്തിൽ ഗോഹത്യ നിരോധിക്കാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് സി.ജെ. കിഷൻ, സെക്രട്ടറി ഷിനോയ് ശ്രീനിവാസൻ, തൃശൂർ ജില്ല പ്രസിഡൻറ് സുരേഷ് കോൽപുറത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.