തൃശൂർ: കാലവര്‍ഷം മൂലം 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയിലൂടെ പച്ചക്കറി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ജില്ലയിലെ കോള്‍കൃഷി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വാര്‍ഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാലവര്‍ഷക്കെടുതി മൂലം 1500 കോടിയോളം രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ കണക്കാക്കുന്നത്. ഭൂരിഭാഗവും കാര്‍ഷിക മേഖലയിലാണ്. കേന്ദ്രം നല്‍കുന്ന നഷ്ടപരിഹാരത്തുക കാലഹരണപ്പെട്ടതാണ്. ഇതില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.