തൃശൂർ: ഓഫറുകളും സമ്മാനങ്ങളുമായി വമ്പൻ നിർമാതാക്കൾ പോരാടുന്ന . വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേവാസികളുടെ ഉൽപന്നങ്ങളാണ് വിപണിയിലെത്തുന്നത്. നാല് നാൾ നീളുന്ന പ്രദർശന-വിപണനമേളയാണ് ജയിൽ അധികൃതർ ഒരുക്കുന്നത്. തൃശൂരിൽ സാഹിത്യ അക്കാദമി അങ്കണത്തിൽ തിങ്കളാഴ്ച തുടക്കമാകും. ആദ്യമായാണ് ജയിലിന് പുറത്ത് ജയിൽ ഉൽപന്നങ്ങളുടെ വിപണിയൊരുക്കുന്നത്. അന്തേവാസികൾ തൊഴിൽ പരിശീലനത്തിലൂടെ വികസിപ്പിച്ചെടുത്ത ഉൽപന്നങ്ങൾ, ജയിലിൽ വിളയിച്ച പഴം, പച്ചക്കറി, കരകൗശല വസ്തുക്കൾ, ചപ്പാത്തി, ബിരിയാണി, കറികൾ എന്നിവക്കൊപ്പം കൈത്തറി വസ്ത്രങ്ങളും മേളയിലുണ്ടാവും. നിലവിൽ ജയിൽ ഗേറ്റിന് മുൻവശത്തെ കൗണ്ടറിലും തൃശൂർ നഗരത്തിൽ രണ്ട് മണിക്കൂറും മാത്രമാണ് ജയിലുൽപന്നങ്ങളുടെ വിപണനം. ഇതിലൂടെ തന്നെ വൻ വരുമാനമാണ് ലഭിക്കുന്നത്. വിപണി സാധ്യത കൂടുതൽ പ്രയോജനപ്പെടുത്തുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജയിൽ അധികൃതർ പറഞ്ഞു. പേപ്പർ ബാഗ് നിർമാണം, കര കൗശല വസ്തു നിർമാണം, കളിപ്പാട്ട നിർമാണം, വർണചിത്രങ്ങളുടെ നിർമാണം, സി.സി.ടി.വി റിപ്പയറിങ് തുടങ്ങിയ മേഖലകളിൽ അന്തേവാസികൾക്ക് തൊഴിൽ പരിശീലനം നൽകുന്നുണ്ട്. സംസ്ഥാന റിസോഴ്സ് സെൻറർ, ജൻ ശിക്ഷൺ സൻസ്ഥാൻ എന്നീ ഏജൻസികളുടെ നേതൃത്വത്തിലാണ് പരിശീലനം. ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തി വിറ്റഴിക്കുന്ന പദ്ധതിയുടെ പരീക്ഷണമാണ് ഓണത്തോടനുബന്ധിച്ചുള്ള വിപണന മേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.