ഭരണഘടനാവകാശങ്ങളെ ഭരണകൂടം വെല്ലുവിളിക്കുന്നു -ഡോ. നിവേദിത മേനോൻ

തൃശൂർ: അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും അടക്കമുള്ള ഭരണഘടനാവകാശങ്ങളെ ഭരണകൂടം വെല്ലുവിളിക്കുകയാണെന്ന് ഡൽഹി ജെ.എൻ.യു അധ്യാപികയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ. നിവേദിത മേനോൻ പറഞ്ഞു. ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണത്തിൽ 'ഭരണഘടന നൽകുന്ന കലാപസാധ്യതകൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുന്നു. എഴുത്തുകാർക്കെതിരായ ആക്രമണം ഇതിന് തെളിവാണ്. ഭരണകൂടങ്ങളെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. ജനകീയ സമരം നടത്തുന്നവരെ രാജ്യേദ്രാഹ കുറ്റം ചുമത്തി ജയിലിലടക്കുന്നു. ഇത്തരം കേസുകൾ കോടതിയിൽ നിലനിൽക്കില്ല. എന്നാൽ, ഭരണകൂടം െചയ്യുന്ന ഇത്തരം നടപടികൾതന്നെ ശിക്ഷയാണ്. അതിലൂടെ സമരങ്ങളുടെയും എതിർപ്പുകളുടെയും മുനയൊടിക്കാൻ ശ്രമിക്കുകയാണ്. വിവരാകാശ നിയമം വിപ്ലവകരമായ ആശയമായിരുന്നില്ല. പൗരന് അറിയാനുള്ള അവകാശമെന്നത് ഭരണഘടന വകെവച്ചുതരുന്ന മൗലികാവകാശമാണ്. പക്ഷെ, കഴിഞ്ഞ മാസം നാല് വിവരാവകാശ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. വിവരാവകാശ പ്രവർത്തനത്തി​െൻറ പേരിൽ 300 ആക്രമണങ്ങളും 51 കൊലാതകങ്ങളും അഞ്ച് ആത്മഹത്യകളും ഉണ്ടായി -അവർ പറഞ്ഞു. പ്രഥമ ചിന്ത രവീന്ദ്രൻ പുരസ്കാരം നിവേദിത മേനോൻ ഡോ. സുനിൽ പി. ഇളയിടത്തിന്ന് സമർപ്പിച്ചു. അടിസ്ഥാന മൂല്യങ്ങള്‍ക്കായി കൂടുതല്‍ പണിപ്പെടേണ്ട കാലമാണിതെന്ന് സുനില്‍ പി. ഇളയിടം ചൂണ്ടിക്കാട്ടി. വാക്കി​െൻറ അര്‍ഥം തീരുമാനിക്കുന്നത് മറ്റു ചിലരാണെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ ശശികുമാർ അധ്യക്ഷത വഹിച്ചു. ഗൗരീദാസൻ നായർ ചിന്ത രവി അനുസ്മരണ പ്രഭാഷണവും എൻ.എസ്. മാധവൻ ആമുഖ പ്രഭാഷണവും നടത്തി. സംസ്‌കാരത്തി​െൻറ വിവിധ അരങ്ങുകളിലേക്ക് ഹിന്ദുത്വം അരിച്ചുകയറുന്നത് ചിന്ത രവി എഴുത്തിലൂടെ ഓർമിപ്പിച്ചെന്ന് മാധവൻ പറഞ്ഞു. സാഹിത്യ അക്കാദമി പ്രസിഡൻറ് ചെലവൂര്‍ വേണു, എം.പി. സുരേന്ദ്രന്‍, വി.എസ്. ശശിധരന്‍, ചെറിയാന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.