സ്കൂൾ ഒാഫ് ഡ്രാമയിൽ റാഗിങ്; മൂന്ന് വിദ്യാർഥികൾക്ക്​ സസ്പെൻഷൻ

തൃശൂർ: കാലിക്കറ്റ് സർവകലാശാലയുടെ അരണാട്ടുകരയിലെ സ്കൂൾ ഒാഫ് ഡ്രാമ ആൻഡ് മ്യൂസിക് കാമ്പസിൽ റാഗിങ്. സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ദലിത് പെൺകുട്ടിയെയാണ് റാഗ് ചെയ്തത്. രണ്ടാം വർഷ ബാച്ചിലർ ഒാഫ് തിയറ്റർ ആർട്സിലെ രോഹിത് ഷാജി, വി. വിശാഖ്, പി.എച്ച്. അഷിത എന്നിവരെയാണ് സസ്പൻഡ് ചെയ്തത്. ഇവർക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. കാസർകോട് സ്വദേശിനിയാണ് പെൺകുട്ടി. റാഗിങ് നടത്തിയവർ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും പൊലീസിനും സർവകലാശാലക്കും നൽകിയ പരാതിയിൽ പറയുന്നു. അന്വേഷണ വിധേയമായാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. പൊലീസ് എത്തിയെങ്കിലും ആരോപണ വിധേയർ കാമ്പസിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇവരെ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.