വ്യാജരേഖ: കൗൺസിലറുടെ അറസ്​റ്റ്​ വിവാദം

തൃശൂർ: കെട്ടിട ഉടമയറിയാതെ വ്യാജരേഖയുണ്ടാക്കിയതിന് ഭരണപക്ഷ കൗൺസിലർ അറസ്റ്റിലായ സംഭവം ചർച്ച െചയ്യാൻ ഞായറാഴ്ച അടിയന്തര ഇടതുമുന്നണി യോഗം ചേരും. വൈകീട്ട് ആറിന് സി.പി.എം ജില്ല ആസ്ഥാനമായ അഴീക്കോടൻ സ്മാരക മന്ദിരത്തിലാണ് യോഗം. മുന്നണിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ, യോഗത്തിലേക്ക് സി.എം.പി ജനറൽ സെക്രട്ടറി എം.കെ. കണ്ണനോട് പങ്കെടുക്കാൻ ആവശ്യപ്പെട്ട് സി.പി.എം കത്ത് നൽകിയിട്ടുണ്ട്. പൂത്തോൾ ഡിവിഷനിൽ സി.എം.പി വിമതനായി മത്സരിച്ച് ജയിച്ച ശേഷം മുന്നണിക്കൊപ്പം ചേർന്നതാണ് അറസ്റ്റിലായ സുകുമാരൻ. അറസ്റ്റ് ഭരണത്തിനും മുന്നണിക്കും അവമതിപ്പുണ്ടാക്കിയിട്ടുണ്ടെന്നാണ് സി.പി.എം ജില്ല നേതൃത്വത്തി​െൻറ വിലയിരുത്തൽ. കോർപറേഷനിൽ പാർട്ടി ചുമതലയുള്ള വർഗീസ് കണ്ടംകുളത്തിയിൽ നിന്ന് ശനിയാഴ്ച സി.പി.എം വിശദാംശങ്ങൾ തേടിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കാനിരിക്കെ ഭരണത്തിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന നടപടി ഉണ്ടാക്കരുതെന്ന നിർദേശം സി.പി.എം നൽകിയിട്ടുണ്ട്. ഇതിനിടെ, സുകുമാര‍​െൻറ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.