കൊടകര: ദാരിദ്ര്യത്തിന് ജാതിയുണ്ടെന്നും സാമ്പത്തിക അസമത്വം ജാതീയമായി കൂടിയാണ് കേരളത്തില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ഇടതുപക്ഷ ചിന്തകനും പ്രഭാഷകനുമായ ഡോ. സുനില്‍ പി. ഇളയിടം പറഞ്ഞു. ഈ മാസം 17,18 തീയതികളില്‍ പുതുക്കാട് നടക്കുന്ന പട്ടികജാതി ക്ഷേമസമിതി ജില്ല സമ്മേളനത്തിന് മുന്നോടിയായി കൊടകരയില്‍ സംഘടിപ്പിച്ച സെമിനാറില്‍ 'നവോത്ഥാനത്തിെൻറ നാള്‍വഴികള്‍' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനപരമായ മൂല്യങ്ങളും മതാത്മകമായ പാരമ്പര്യമൂല്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സമൂഹമാണ് ഇന്ത്യ. ഭരണഘടന മനുഷ്യരെല്ലം തുല്യരാണെന്ന് പഠിപ്പിക്കുകയും എന്നാല്‍ പരമ്പരാഗത മൂല്യങ്ങള്‍ മനുഷ്യര്‍ തുല്യരല്ലെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന വൈരുധ്യമാണ് നിലനില്‍ക്കുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിെൻറ പേരില്‍ നോവലിനെതിരെ ഉയര്‍ന്ന ധാർമിക രോഷം കശ്മീരില്‍ പെണ്‍കുട്ടി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ ടി.എ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ. ഡിക്‌സന്‍, പട്ടികജാതി ക്ഷേമ സമിതി ജില്ല സെക്രട്ടറി പി.കെ. ശിവരാമന്‍, കെ.എം. ശിവരാമന്‍, എന്‍.വി. വൈശാഖന്‍, പി.കെ. കൃഷ്ണന്‍കുട്ടി, എ.ആര്‍. ബാബു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.