വരന്തരപ്പിള്ളിയിൽ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു

ആമ്പല്ലൂര്‍: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വരന്തരപ്പിള്ളിയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പള്ളിക്കുന്ന് കൊഴുക്കുള്ളിക്കാരന്‍ ബെന്നി, കോരനൊടി നൊട്ടപ്പിള്ളി കൃഷ്ണ​െൻറ ഭാര്യ അമ്മിണി, കാരികുളം ഊരാളത്ത് അഷറഫ് എന്നിവരുടെ വീടുകളാണ് തകർന്നത്. ആര്‍ക്കും പരിക്കില്ല. ഓടിട്ട വീടുകളുടെ പിന്‍വശത്തെ ചുമരുകളാണ് തകര്‍ന്നത്. പഞ്ചായത്ത് പ്രസിഡൻറ് ഇ.എം. ഉമ്മറി​െൻറ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.