വെണ്ണൂരിൽ വീട് തകർന്നു

മാള: അന്നമനട . വെണ്ണൂത്തറ ഐക്യരപ്പറമ്പില്‍ സുബ്രഹ്മണ്യ​െൻറ വീടാണ് തകർന്നത്. വീട്ടുകാർ പുറത്തായതിനാൽ ആളപായം ഉണ്ടായില്ല. അന്നമനട പഞ്ചായത്ത് മൂന്നാം വാർഡിലെ ഈ ഒറ്റമുറി വീട്ടിൽ സുബ്രഹ്മണ്യ​െൻറ ഭാര്യയും വിദ്യാർഥികളായ മൂന്ന് പെണ്‍മക്കളുമാണ് താമസിക്കുന്നത്. 1990 ൽ സർക്കാർ നൽകിയ സഹായത്തിൽ നിർമിച്ചതാണ് വീട്. വീട് തകർന്നതിനെ തുടർന്ന് സമീപത്ത് ഷീറ്റ് മറച്ചുകെട്ടിയാണ് ഇവർ തങ്ങുന്നത്. അടിയന്തര സഹായം നൽകാൻ സർക്കാർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.