ജോലിയിൽനിന്ന് പിരിച്ചുവിട്ട വീട്ടമ്മ നടത്തുന്ന സമരത്തിന് സി.പി.ഐയുടെ ഐക്യദാർഢ്യം

മാള: അന്നമനട പാലിശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസി. ജോലിയിൽ നിന്നും അകാരണമായി പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് വീട്ടമ്മ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സി.പി.ഐ ലോക്കൽ കമ്മിറ്റി. വീട്ടമ്മ നിയമന സമയത്ത് നൽകിയ 17.35ലക്ഷം രൂപ തിരിച്ച് നൽകണമെന്ന് സി.പി.ഐ വാർത്ത സമ്മേളനത്തിൽ ആവശ്യെപ്പട്ടു. വിധവയായ ബിന്ദുവിനെ ഒരു വർഷം മുമ്പാണ് ലാബ് അസി. തസ്തികയിൽ നിയമിച്ചത്. മുൻഭരണസമിതി നിയമനം നടത്തുകയും തുക കൈപ്പറ്റുകയും ചെയ്തതായി രേഖയുണ്ട്. കാരണമൊന്നുമില്ലാതെ ജോലിക്ക് വരേണ്ടതില്ലെന്ന് പറഞ്ഞത് നീതീകരിക്കാനാവില്ല. വാർത്തസമ്മേളനത്തില്‍ പഞ്ചായത്തംഗങ്ങളായ ടി.കെ. ഗോപി, മിനിതാ ബാബു, ഇ.കെ. അനിലൻ, കെ.പി. സലി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.