ഇരിങ്ങാലക്കുട: ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന സംഘടിത ആക്രമണങ്ങളെ ജാഗ്രതയോടെ നേരിടണമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കല്ലേറ്റുങ്കര പാക്‌സില്‍ നടന്ന വൈദിക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമ്പസാരം നിരോധിക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിത കമീഷന്‍ ചെയര്‍മാന്‍ രേഖ ശര്‍മയുടെ ശിപാര്‍ശ അപലപനീയമാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഭയില്‍ നിലനില്‍ക്കുന്ന കുമ്പസാരത്തെ ചോദ്യം ചെയ്യുന്നത് ആശങ്കകള്‍ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പൗരോഹിത്യത്തിെൻറ 50വർഷത്തിലെത്തിയ ഫാ. ആൻറണി പുതുശ്ശേരി, 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഫാ. ജോണ്‍ കവലക്കാട്ട്, ഫാ. ഡെന്‍സന്‍ നെരേപറമ്പില്‍, ഫാ. ജോയ് തറക്കല്‍, ഫാ. ജോണ്‍ തെക്കേത്തല, ഫാ. ആൻറു ആലപ്പാടന്‍, ഫാ. ബെന്നി കരിമാലക്കല്‍, ഫാ. വർഗീസ് പെരേപ്പാടന്‍ എന്നിവരെ അനുമോദിച്ചു. ഫാ.കിന്‍സ് ഇളങ്കുന്നപ്പുഴ, ഫാ. ജോണി മേനാച്ചേരി, ഫാ. ജോസ് ഇരിമ്പന്‍, ഫാ.വിന്‍സെൻറ് പാറയില്‍, ഫാ.ആേൻറാ പാണാടന്‍, ഫാ. സജി പൊന്‍മിനിശ്ശേരി, ഫാ. ലിജു മഞ്ഞപ്രക്കാരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.