തൃശൂർ: അഖില കേരള ജ്യോതിഷ പരിഷത്ത് സംസ്ഥാന സമ്മേളനം അഞ്ചിന് സാഹിത്യ അക്കാദമി ഹാളിൽ നടക്കും. സമ്മേളനം സി.എൻ. ജയദേവൻ എം.പിയും ജ്യോതിശാസ്ത്ര സദസ്സ് ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ പ്രഫ. പി.കെ. ശാന്തകുമാരിയും ഉദ്ഘാടനം ചെയ്യും. 'രാമായണം ജ്യോതിശാസ്ത്രത്തിെൻറ കാഴ്ചപ്പാടിൽ' എന്ന പ്രബന്ധം ഡോ. കെ.എസ്. പീതാംബരൻ അവതരിപ്പിക്കും. തേറമ്പിൽ രാമകൃഷ്ണൻ, ടി.വി. ചന്ദ്രമോഹൻ എന്നിവർ പങ്കെടുക്കും. എൻജിനീയർ സി.കെ. രാമചന്ദ്രൻ, ഡോ. കെ.എസ്. ഉണ്ണിത്താൻ, പ്രസാദ് പണിക്കശ്ശേരി, പൊറക്കാട്ട് നാരായണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.