സ്കൂൾ നിയമനത്തട്ടിപ്പ്: പാലിശ്ശേരി സ്​കൂളിനെതിരെ വീണ്ടും ആക്ഷേപം

തൃശൂർ: മാള പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ജോലിക്കായി നൽകിയ പണം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ബിന്ദുവി‍​െൻറ സഹോദരനെതിരെ അപവാദ പ്രചാരണം നടത്തുന്നതായി പരാതി. ബിന്ദുവി‍​െൻറ സഹോദരൻ പി.എച്ച്. ശ്രീജിത്തും മുൻ ഭരണസമിതി അംഗങ്ങളുമാണ് വാർത്തസമ്മേളനത്തിൽ പരാതി ഉന്നയിച്ചത്. ബിന്ദു നൽകിയ പണം മുൻ ഭരണസമിതിയിലെ ട്രഷററും ബിന്ദുവി‍​െൻറ സഹോദരനുമായ പി.എച്ച്. ശ്രീജിത്ത് തട്ടിയെടുത്തുവെന്ന് ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങൾ കുപ്രചാരണം നടത്തുന്നുവെന്നാണ് ഇവരുടെ ആരോപണം. ഇത്തരത്തിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ഫോണിലേക്ക് വന്നതിനെ തുടർന്ന് മാള പൊലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയതായി ശ്രീജിത്ത് അറിയിച്ചു. അതേസ്കൂളിലെ ഭാര്യയുടെ ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ത‍‍​െൻറ ജീവന് ഭീഷണിയുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്ത് നൽകിയ പണമായതിനാൽ ഏകദേശം 15,000 രൂപ ഈ ഇനത്തിൽ മാസംതോറും അടക്കേണ്ടി വരുന്നുെണ്ടന്ന് ബിന്ദു പറഞ്ഞു. അതിനാൽ വീണ്ടും കേസിന് ചെലവഴിക്കാനുള്ള പണമില്ലാത്ത അവസ്ഥയിലാണ് വിധവയായ താനും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബം. ഈ സാഹചര്യത്തിലാണ് സ്കൂളിലെ ലാബ് അസിസ്റ്റൻറ് തസ്തികയിൽ ജോലിക്ക് മാനേജ്മ​െൻറ് കൈപ്പറ്റിയ 17,35,000 രൂപ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതിൽ അനിശ്ചിതകാല സമരം നടത്തുന്നത്. ബോർഡ് മുൻ സെക്രട്ടറി പി.എസ്. ഷാബു, സി.വി. രമേശ്, പുരുഷോത്തമൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.