കനറാ ബാങ്ക്​ ജീവനക്കാർ പ്രകടനം നടത്തി

തൃശൂർ: കനറാ ബാങ്കിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ഹൗസ് കീപ്പിങ്/സബ് സ്റ്റാഫ് ഒഴിവുകളിൽ ഉടൻ നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് കനറ ബാങ്ക് സ്റ്റാഫ് യൂനിയൻ (ബെഫി) തൃശൂർ റീജനൽ ഒാഫിസിന് മുന്നിൽ പ്രകടനം നടത്തി. ഒാഫിസ് വൃത്തിയാക്കൽ മുതൽ കറൻസി കെട്ടിവെക്കൽ വരെയുള്ള ജോലി ചെയ്യുന്നത് ഇൗ വിഭാഗമാണ്. ഇൻക്രിമ​െൻറ്, അവധി, അലവൻസ് എന്നിവ അനുവദിക്കുന്നില്ല. ഒരു വർഷത്തിലധികം തുടർച്ചയായി ജോലി ചെയ്താൽ അവധി ദിന വേതനം നൽകണമെന്ന വ്യവസ്ഥ പോലും ബാങ്ക് നടപ്പാക്കുന്നില്ല. 60 വയസ്സ് പൂർത്തിയായാൽ ഒരു ആനുകൂല്യവും ഇല്ലാതെ പിരിഞ്ഞു പോകണം. എല്ലാ ദിവസ വേതനക്കാരെയും സ്ഥിരപ്പെടുത്തണമെന്നും അതുവരെ നിയമാനുസൃത വേതനവും അവധി ദിന വേതനവും നൽകണമെന്നും ഒഴിവുകൾ നികത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം. ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ. നന്ദന അധ്യക്ഷത വഹിച്ചു. വിവിധ സംഘടന നേതാക്കളായ എ. അജയൻ, എൻ. സുരേഷ്, എം. പ്രഭാകരൻ, െജറിൻ കെ. ജോൺ, എൻ. നന്ദകുമാർ, പി.കെ. വിപിൻ ബബു, പി.എസ്. ശരത്ത്, പി.വി. ദേവസ്സി, സി.എ. മോഹനൻ, പി.എച്ച്. വിനീത എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.