റഫിയുടെ പാട്ടുകളൊഴുകി; ജയിലിൽനിന്ന്​...

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ ചുണ്ടുകളിൽനിന്ന് നിരവധി മൂളിപ്പാട്ടുകൾ ഇന്നലെ 'മോചിതമായി'. വിഖ്യാത ഗായകൻ മുഹമ്മദ് റഫി ആലപിച്ച പാട്ടുകളാണ് ഒന്നൊന്നായി അന്തേവാസികളുടെ സെല്ലുകളിൽ ചൊവ്വാഴ്ച ഒഴുകിയെത്തിയത്. റഫിയുടെ ചരമ ദിനത്തിൽ, ജയിലിൽ സംേപ്രഷണം ചെയ്യുന്ന ഫ്രീഡം മെലഡി റേഡിയോയിലൂടെയാണ് തെരഞ്ഞെടുത്ത ഗാനങ്ങളും അദ്ദേഹത്തി​െൻറ ജീവിതവും കോർത്തിണക്കി പരിപാടി ഒരുക്കിയത്. ഒരു മണിക്കൂറോളം നീണ്ട സംഗീത പരിപാടി വിയ്യൂർ സെൻട്രൽ ജയിലി​െൻറ മാറുന്ന മുഖത്തി​െൻറ മറ്റൊരു പതിപ്പായി. എല്ലാ ആഴ്ചയിലും ബുധൻ, ഞായർ ദിവസങ്ങളിൽ വൈകുന്നേരം ഒരു മണിക്കൂറാണ് റേഡിയോ സംേപ്രഷണം. അന്തേവാസികൾ താമസിക്കുന്ന സെല്ലുകളിലും ബാരക്കുകളിലും സ്ഥാപിച്ച സ്പീക്കറിലൂടെയാണ് പരിപാടി സംേപ്രഷണം ചെയ്യുന്നത്. മുഹമ്മദ് റഫി സ്മൃതിയാണ് ചൊവ്വാഴ്ച പരിപാടി ഒരുക്കിയത്. ജയിലിൽ ഒരു വർഷമായി പ്രവർത്തിക്കുന്ന ഫ്രീഡം മെലഡി മ്യൂസിക് ബാൻറി​െൻറ കീഴിലാണ് റേഡിയോ പ്രവർത്തിക്കുന്നത്. മേയ് 14ന് മന്ത്രി വി.എസ്. സുനിൽകുമാറാണ് ഇതിന് തുടക്കം കുറിച്ചത്. ശ്രുതിലയം, നിയമ ബോധനം, ഒാൾഡ് ഈസ് ഗോൾഡ്, സ്മാർട് ലൈഫ്, ആൻസർ മി, ൈപ്രം ടൈം ന്യൂസ് തുടങ്ങി വ്യത്യസ്ത പരിപാടികളാണ് വിവിധ ദിവസങ്ങളിൽ സംേപ്രഷണം ചെയ്യുന്നത്. സെല്ലുകളിൽ സ്ഥാപിച്ച ബോക്സുകളിൽ പരിപാടികളെക്കുറിച്ച് അഭിപ്രായം എഴുതിയിടാനും പാട്ടുകൾ സമർപ്പിക്കാനും സംവിധാനമുണ്ട്. തെരഞ്ഞെടുത്ത ദിവസങ്ങളിൽ സ്പെഷൽ എഡിഷൻ പരിപാടികളുണ്ട്. അങ്ങനെയൊരു ദിനമായിരുന്നു ചൊവ്വാഴ്ച. തിരക്കഥ, അവതരണം, എഡിറ്റിങ്, ശബ്ദ മിശ്രണം തുടങ്ങി റേഡിയോയുടെ മുഴുവൻ പ്രവർത്തനവും ചെയ്യുന്നത് അന്തേവാസികളാണ്. അവർക്കൊപ്പം ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പരിപാടി അവതരിപ്പിക്കാറുണ്ട്. ജയിലിലെത്തുന്ന വിശിഷ്ടാതിഥികളെയും സംേപ്രഷണത്തിൽ പങ്കെടുപ്പിക്കും. ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രഫ. വി.കെ. രാമചന്ദ്രൻ, സബ് കലക്ടർ ഡോ. രേണുരാജ് എന്നിവർ ഫ്രീഡം റേഡിയോയിലൂടെ അന്തേവാസികളോട് സംവദിച്ചിട്ടുണ്ട്. ജയിലിൽ എത്തുന്നവരുടെ മാനസിക സംഘർഷം കുറക്കാനും തെറ്റു തിരുത്തി സാമൂഹിക പുനരധിവാസ പ്രക്രിയ ത്വരിതപ്പെടുത്താനും ഉദ്ദേശിച്ചാണ് മ്യൂസിക് ബാൻറും റേഡിയോയും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ ജയിലിൽ ആവിഷ്കരിച്ചത്. ഫ്രീഡം മെലഡിയുടെ രക്ഷാധികാരി സൂപ്രണ്ട് എം.കെ. വിനോദ്കുമാറാണ്. ജോയൻറ് സൂപ്രണ്ടുമാരായ ബി. സുനിൽകുമാർ, ബി. രമേഷ്കുമാർ എന്നിവർ ഉപദേശക സമിതിയിലുണ്ട്. വെൽഫെയർ ഓഫിസർമാരായ ഒ.ജെ. തോമസും സാജി സൈമണും പ്രധാന സംഘാടകരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.