തൃശൂർ: കോർപറേഷനിൽ കാലങ്ങളായി വ്യാജരേഖ നിർമാണ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥ-ജനപ്രതിനിധി കൂട്ടുകെട്ടാണ് ഇതിന് പുറകിലെന്നും സിറ്റിസൺ എഗെയ്ൻസ്റ്റ് കറപ്ഷൻ ആൻഡ് ജസ്റ്റിസ് പ്രവർത്തകർ വാർത്തസമ്മേളനത്തിൽ ആേരാപിച്ചു. അഴീക്കോടൻ റോഡിലെ പ്ലാസ്റ്റിക് ഉപകരണ നിർമാണ-വ്യാപാര സ്ഥാപനത്തിെൻറ ലൈസൻസ് വ്യാജമായി നിർമിച്ചത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന കൂട്ടുകെട്ടാണ്. ഇത്തരം അഴിമതിക്കെതിരെ കോർപറേഷൻ ഭരണാധികാരികൾ കണ്ണടക്കുകയാണെന്ന് കക്കായ് കുറ്റപ്പെടുത്തി. ഇതിനെതിരെ ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിന് കോർപറേഷൻ ഓഫിസിന് മുന്നിൽ പ്രതീകാത്മക ജനകീയ വിചാരണ നടത്തും. ശ്രീധരൻ തേറമ്പിൽ, കെ.സി. കാർത്തികേയൻ, ജോണി വർഗീസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.