തൃശൂർ: മലയോരപട്ടയം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.എം നിയന്ത്രണത്തിലുള്ള കർഷക സംഘത്തിെൻറ നേതൃത്വത്തിൽ സമരം തുടങ്ങിയിരിക്കെ അർഹതയുള്ളവർക്ക് പട്ടയം ലഭ്യമാക്കാൻ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാമനിലയിൽ കർഷക സംഘം നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണെൻറയും ജില്ല സെക്രട്ടറി എം.എം. വർഗീസിെൻറയും നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. 1977 ജനുവരി ഒന്നിന് മുമ്പ് മലയോര ഭൂമി കൈവശത്തിലുള്ള മുഴുവൻ പേർക്കും ഉപാധിരഹിത പട്ടയം നൽകണമെന്നാവശ്യപ്പെട്ട് ജൂലൈ 16 മുതൽ 26 വരെ കലക്ടറേറ്റിന് മുന്നിൽ കർഷകസംഘം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായുള്ള നേതാക്കളുടെ കൂടിക്കാഴ്ച. സർക്കാർ നിയമസഭയിൽ പറഞ്ഞ കണക്കനുസരിച്ച് തന്നെ മുവ്വായിരത്തിലധികം പേർക്ക് പട്ടയം നൽകാനുണ്ട്. എന്നാൽ, പട്ടയത്തിന് അർഹതയുള്ള 8002 പേരിൽനിന്ന് ഇതിനകം കർഷകസംഘം അപേക്ഷകൾ ശേഖരിച്ചിട്ടുണ്ട്. ആഗസ്റ്റ് 16ന് മലയോരത്തെ മുപ്പതോളം വില്ലേജുകളിൽ കൃഷിക്കാർ അപേക്ഷ സമർപ്പിക്കും. എൽ.ഡി.എഫ് പ്രകടന പത്രികയിൽ അർഹതയുള്ള നാല് ഏക്കർ വരെ ഭൂപരിധിയുള്ള കൃഷിക്കാർക്കെല്ലാം ഉപാധിരഹിത പട്ടയം നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആവശ്യങ്ങൾ ഉൾപ്പെടുന്ന നിവേദനം സംഘം ജില്ല സെക്രട്ടറി പി.െക. ഡേവീസ് മുഖ്യമന്ത്രിക്ക് നൽകി. ജില്ല പ്രസിഡൻറ് മുരളി പെരുനെല്ലി എം.എൽ.എ, എ.എസ്. കുട്ടി, എം.എം. അവറാച്ചൻ, പി.ആർ. വർഗീസ്, കെ. രവീന്ദ്രൻ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.