തൃശൂർ: അമേരിക്കയിൽ മാത്രമല്ല ലോകമെമ്പാടും കറുത്തവർക്കെതിരായ വികാരം നിലനിൽക്കുന്നുണ്ടെന്ന് പ്രശസ്ത ബ്ലാക്ക് ഫെമിനിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഡോ. ഇർമ മക്ലൗറിൻ. തൃശൂർ പ്രസ്ക്ലബിെൻറ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. അമേരിക്കൻ പ്രസിഡൻറായി ഒബാമ തെരഞ്ഞെടുക്കപ്പെട്ടിട്ടും കറുത്തവരുടെ അവസ്ഥയിൽ അടിസ്ഥാനപരമായി മാറ്റമൊന്നും വന്നില്ല. ഒബാമ യഥാർഥത്തിൽ കറുത്തവനാണോ, ഒബാമയുടെ മാതാവ് വെളുത്ത വർഗക്കാരിയല്ലേ എന്ന ചോദ്യങ്ങളിൽ അഭിരമിക്കുകയായിരുന്നു മാധ്യമ ലോകം. അമേരിക്കയിൽ കറുത്ത വർഗക്കാർ അനുഭവിക്കുന്ന അടിച്ചമർത്തൽ സമാനതകളില്ലാത്തതാണ്. കറുത്ത വർഗക്കാർ നടത്തിയ കലാപങ്ങളെക്കുറിച്ച് മാത്രമാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുക. വെള്ളക്കാരുടെ പത്രങ്ങൾ കറുത്തവരുടെ വാർത്തകൾ തമസ്ക്കരിക്കുകയാണെന്ന തിരിച്ചറിവിൽനിന്നാണ് ബ്ലാക്ക് പ്രസ് ഉദയം കൊണ്ടത്. കറുത്തവരെക്കുറിച്ചുള്ള പ്രധാനപ്പെട്ട സംഭവങ്ങളും വാർത്തകളും റെക്കോഡ് ചെയ്തു സൂക്ഷിക്കുന്ന ബ്ലാക്ക് പ്രസ് ആർക്കൈവ്സും ഇതിെൻറ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. പലതരം പൂക്കളേയും മരങ്ങളേയും പക്ഷികളേയും അംഗീകരിക്കുന്നതുപോലെ പലതരം മനുഷ്യരേയും അംഗീകരിക്കാൻ സാധിക്കണമെന്നും അത്തരം ബയോ ഡൈവേഴ്സിറ്റിയിലാണ് താൻ വിശ്വസിക്കുന്നതെന്നും അവർ പറഞ്ഞു. ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പിെൻറ ഭാഗമായി ഇന്ത്യയിലെത്തിയ ഇർമ പത്തു ദിവസത്തോളമായി കേരളവർമയിലെ വിദ്യാർഥികളുടെ ശിൽപശാലക്ക് നേതൃത്വം നൽകുകയാണ്. ഗ്രന്ഥകാരിയും ആന്ത്രപ്പോളജിസ്റ്റും ആക്ടിവിസ്റ്റുമാണ് ഇർമ മക്ലൗറിൻ. പ്രസ് ക്ലബ് സെക്രട്ടറി എം.വി. വിനീത സ്വാഗതം പറഞ്ഞു. മിനി മുരിങ്ങത്തേരി ഇർമ മക്ലൗറിനെ പരിചയപ്പെടുത്തി. പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രഭാത് ഇർമക്ക് ഉപഹാരം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.