തൃശൂർ: ദേശീയപാത 17 വികസനത്തിെൻറ പേരിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവർ കലക്ടറേറ്റ് മാർച്ച് നടത്തി. ദേശീയപാത സംരക്ഷണ സമിതി ചെയർമാൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. കർമസമിതി ജില്ല ചെയർമാൻ എ.ജി. ധർമരത്നം അധ്യക്ഷത വഹിച്ചു. കൺവീനർ ഹാഷിം ചേന്ദമ്പിള്ളി, സി.കെ. ശിവദാസ്, ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദാലി, രാജീവ് ചോലാട്ടിൽ, ഗിരീഷ് മാത്തുക്കാട്ടിൽ, ഷാബിൻ തളിക്കുളം, ഇ.എസ്. സുഖദേവ്, ജയഗോപാൽ വായ്ക്കാട്ടിൽ എന്നിവർ സംസാരിച്ചു. പടിഞ്ഞാറെകോട്ടയിൽനിന്ന് തുടങ്ങിയ മാർച്ചിന് വി. സിദ്ദിഖ്, പി.കെ. നൂറുദ്ദീൻ, തമ്പി കളത്തിൽ, ഗിരീഷ് ജയരാജ് നാട്ടിക, കൊച്ചുമുഹമ്മദ് കയ്പമംഗലം, സി. ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.